കോട്ടോപ്പാടം: അവകാശ സംരക്ഷണത്തോടൊപ്പം അറിവും അനുഭവ സമ്പത്തും സാമൂഹ്യ സേവനത്തിനും രാജ്യനന്മക്കും വേണ്ടി വിനിയോഗിക്കുകയെന്ന സന്ദേശ വുമായി കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന് തുടക്ക മായി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് കാംപെയിന് മുതിര്‍ന്ന പെന്‍ഷനര്‍ അക്കര അബ്ദുല്‍ സലാമിന് അംഗത്വം നല്കി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ. യൂസഫ് മിഷ്കാത്തി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ കെ. അബൂബക്കര്‍,വൈസ് പ്രസിഡന്റ് അക്ബറലി പാ റോക്കോട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, ഹമീദ് കൊമ്പത്ത്, കെ. പി അബ്ദുറഹ്മാന്, കെ.സി അബ്ദുറഹ്മാന്, ടി.മുഹമ്മദുണ്ണി, അക്കര അബ്ദുല്‍സലാം, കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
