അഗളി: അട്ടപ്പാടിയിലെ തദ്ദേശീയരായ യുവജനങ്ങള്‍ക്ക് കേരള പി.എസ്.സിയുടെ പരീ ക്ഷാപരിശീലനം നല്‍കുന്നതിനായി സ്ഥിരം സെന്റര്‍ ഒരുക്കി. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയും ജനമൈത്രി എക്സൈസ് സ്ക്വാഡ് അട്ടപ്പാടി യും സംയുക്തമായാണ് എത്ത് കനവ് എന്ന പേരില്‍ പരിശീലനം നല്‍കുന്നത്. കിലയുടെ കെട്ടിടത്തിലാണ് പരിശീലനകേന്ദ്രമുള്ളത്. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നിങ്ങനെ നാല് ദിവസങ്ങളിലായി 40 പേര് അടങ്ങുന്ന രണ്ട് ബാച്ചുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക. തുടര്‍ന്ന് വരുന്ന ഘട്ടങ്ങളില്‍ പുതിയ ബാച്ചുകള്‍ ആ രംഭിക്കും. ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു പരിശീലനകേന്ദ്രം ഉദ്ഘാ ടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ട് അസിസ്റ്റന്റ് പ്രൊജക്ട് ഓഫി സര് ബി.എസ് മനോജ് അധ്യക്ഷനായി. വിമുക്തി മിഷന് പാലക്കാട് മാനേജര്‍ സനല്‍ എസ് ലഹരി വിമുക്ത സന്ദേശം നല്കി.ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖം, പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് തുളസി, കുറുമ്പ പഞ്ചാ യത്ത് സമിതി പ്രസിഡന്റ് അനിത ബാബു, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ ജെ ജോ മോന് , കെ.എസ്.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി കെ.ആര് അജിത്, എക്സൈസ് പ്രവന്റീ വ് ഓഫീസര്‍ എസ്.രവികുമാര്‍,കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് വി.പി മഹേഷ്, ജന മൈത്രി അട്ടപ്പാടി വിമുക്തി കോര്‍ഡിനേറ്റര്‍ കെ.അഭിലാഷ്, അഗളി യൂത്ത് കോര്‍ഡി നേറ്റര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
