അഗളി: നരസിമുക്ക് പുവ്വാത്ത കോളനിയില്‍ വീണ്ടും പുലിയിറങ്ങി. വീടിനടുത്ത് പറ മ്പില്‍ മേഞ്ഞിരുന്ന പശു കിടാവിനെ പട്ടാപകല്‍ പുലി പിടിച്ചു. പശുവിനെ മേയ്ച്ചിരുന്ന 15 വയസുകാരന് നിധീഷ് പുലിയുടെ ആക്രമണത്തില്‍ ഓടി രക്ഷപ്പെട്ടത് തലനാരിഴ യ്ക്ക്. വൈകിട്ട് അഞ്ചോടെ സ്കൂള്‍ വിട്ടെത്തി പശുക്കളെ മേയ്ക്കുന്നതിനിടെ രണ്ട് പുള്ളിപ്പുലികള്‍ പാഞ്ഞ് അടുക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. തിരി കെ വന്നപ്പോഴാണ് പശുകിടാവിനെ കാടിന് ഉള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതി ന്റെ അടയാളങ്ങള്‍ കണ്ടത്. കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും കൂട്ടമായി നടത്തിയ തെരച്ചിലില്‍ ഉള്‍ക്കാട്ടില്‍ പശുവിന്റെ ശരിരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അഗളി പഞ്ചായത്തിലെ നരസിമുക്ക് പോകുന്ന വഴിയില്‍ പൂവാത്തകോളനിയിലെ കര്‍ഷകനായ തങ്കരാജിന്റെ പശുവിനെയാണ് പുലി പിടിച്ചത്. വനം ദ്രുത പ്രതികരണ സേനയെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തങ്കരാജിന്റെ പശുവിനെ പുലി പിടിച്ച് പകുതിയും ഭക്ഷിച്ചിരുന്നു. കാലികളെ പോറ്റിയാണ് തങ്കരാജിന്റെ ഉപജീവനം കഴിക്കുന്നത്. പ്രദേശത്ത് നേരത്തെയും പുലി ശല്യമുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങ ളെയും അലഞ്ഞ് തിരിയുന്ന പട്ടികളെയും പുലി പിടിച്ചിട്ടുണ്ട്.
