പട്ടാമ്പി: കൂറ്റനാട് ദേശോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആനയുടെ കുത്തേ റ്റ് പാപ്പാന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല സ്വദേശി കുഞ്ഞുമോനാണ് (50) മരിച്ചത്. കുറ്റനാട് – തണ്ണീര്‍ക്കോട് പാതയില്‍ രാത്രി 10.45ഓടെയാണ് സംഭവം. ദേശോത്സവത്തോ ടനുബന്ധിച്ചുള്ള ഗജസംഗമത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വള്ളംകുളം നാരായ ണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. മുപ്പതോളം ആനകള്‍ പങ്കെടുത്ത ഗജസംഗമം രാത്രി പത്തേകാലോടെ സമാപിച്ചിരുന്നു. തുടര്‍ന്ന് വള്ളംകുളം നാരായണന്കുട്ടിയുമാ യി പാപ്പാന്മാരും സഹായികളും മടങ്ങുകയായിരുന്നു. തണ്ണീര്‍ക്കോട് പാതയിലെത്തിയ പ്പോള്‍ പ്രകോപനമില്ലാതെ തന്നെ ആന ഇടയുകയും കൂടെയുണ്ടായിരുന്ന പാപ്പാനെ റോ ഡിലിട്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയം ആന പ്പുറത്ത് മൂന്ന്പേരുണ്ടായിരുന്നു. ഇതിലൊരാള്‍ സമീപത്തുള്ള ഓട്ടോറിക്ഷയുടെ മുകളി ലേക്ക് ചാടിരക്ഷപ്പെട്ടു. മറ്റുരണ്ടുപേരെ ആന കുടഞ്ഞെറിഞ്ഞു. ഒരാള്‍ ആനയുടെ കൊ മ്പില്തട്ടി കാല്‍ചുവട്ടിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളം വെ ച്ച് ആനയുടെ ശ്രദ്ധതിരിച്ചതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു. മറ്റൊരാളും റോഡില്‍ വീണ് ഓടിരക്ഷപ്പെട്ടു. ദേശോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി പേരുടെ വാഹന ങ്ങളും ആന തകര്‍ത്തു. പത്തിലധികം ബൈക്കുകളും അഞ്ച് ഓട്ടോറിക്ഷകളും മറ്റുവാ ഹനങ്ങളും നശിപ്പിച്ചതായാണ് വിവരം. തണ്ണീര്‍ക്കോട് റോഡിലൂടെ കുറച്ചുദൂരം ആന ഓടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. തുടര്‍ന്ന് മറ്റ് ആനകളുടെ പാപ്പാന്മാര് ചേര്‍ന്ന് ആനയെ തളച്ചശേഷം സ്ഥലത്ത് നിന്ന് മാറ്റി.
വാര്‍ത്ത കടപ്പാട് മാതൃഭൂമി
