വന്യമൃഗ സാന്നിധ്യം അകറ്റാന്‍ തൊഴിലാളികള്‍ക്ക് പടക്കം നല്‍കും
മണ്ണാര്‍ക്കാട് : വന്യമൃഗശല്ല്യം നേരിടുന്ന തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്ന്, കു ണ്ടംപൊട്ടി ഭാഗത്തെ ടാപ്പിങ് തൊഴിലാളികളുടെ യോഗം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫി സറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തു. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും തൊഴിലാളികളുടെ ഭീതിയകറ്റുന്നതിനുമായാണ് ഇഞ്ചിക്കുന്ന് ചെ ക്പോസ്റ്റില് യോഗം ചേര്‍ന്നത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികള്‍ക്ക് വന്യമൃഗസാന്നിധ്യം അകറ്റുന്നതിനായി പടക്കങ്ങളും മറ്റും നല്കാന് തീരുമാനിച്ചു.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ളതും വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ സഹായകരമായ രീതിയിലും അടിക്കാടുകള്‍ വളര്‍ന്ന് നില്ക്കുന്നതുമായ സ്വകാര്യതോട്ടങ്ങളുടെ വിവ രശേഖരണം നടത്തി. പ്രദേശത്തെ ഭൂരിഭാഗം തോട്ടങ്ങളും അടിക്കാടുകള്‍ വളര്ന്നുനി ല്‍ക്കുന്നതും ചുരുക്കം ചിലര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിനീക്കിയതായി ബോ ധ്യപ്പെട്ടതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇരുമ്പകച്ചോല ഭാഗത്തെ വന്യജീ വി സാന്നിദ്ധ്യം സംബന്ധിച്ച വിവരശേഖരണം നടത്താന്‍ തിങ്കളാഴ്ച പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളുടേയും യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.
കഴിഞ്ഞമാസം അവസാനവാരത്തില്‍ ഇഞ്ചിക്കുന്നില്‍ ആടിനെ വന്യമൃഗം ആക്രമിച്ച് കൊന്നിരുന്നു. തുടര്‍ന്ന് പുലിയുടെ സാന്നിദ്ധ്യമുള്ളതായി സംശയിക്കുന്ന കുണ്ടംപൊട്ടി, വട്ടപ്പാറ, പായപ്പുല്ല്, ഇരുമ്പകച്ചോല ഭാഗങ്ങളില്‍ വനപാലകര്‍ വ്യാപകതിരച്ചില്‍ നടത്തി യെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃ ത്വത്തില്‍ കാമറ നിരീക്ഷണം നടന്ന് വരികയാണ്. അതേസമയം ഇതുവരെയും കാമറ ദൃശ്യങ്ങളില്‍ വന്യമൃഗസാന്നിദ്ധ്യമുണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. രാത്രിയും പുലര്‍ച്ചെയും വനപാലകര്‍ പ്രദേശത്ത് റോന്തു ചുറ്റുന്നുമുണ്ട്. യോഗത്തില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ്, ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാര്‍ പങ്കെടുത്തു.
