മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് ഗവ.താലൂക്ക് ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റിലേക്ക് രണ്ട് സ്മാര്‍ട്ട് ടി.വി, വാള്‍ഫാനുകള്‍, കസേരകള്‍ എന്നിവ എത്തിച്ചു നല്കി. നഗരസഭാ ചെയര്‍മാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എം. എഫ്.എ. സഹായവുമായി എത്തിയത്. റിസപ്ഷനിലെ പ്രവര്‍ത്തനരഹിതമായ ടി.വിക്ക് പകരം പുതിയത് വാങ്ങി നല്‍കാമെന്ന് എം.എഫ്.എ. ഭാരവാഹിയായ കെ.പി അക്ബര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമി തി അധ്യക്ഷരായ കെ.ബാലകൃഷ്ണന്, ഹംസ കുറുവണ്ണ, ഷെഫീഖ് റഹ്മാന്, നഗരസഭാ കൗ ണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, യുസഫ് ഹാജി, നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു, എം.എഫ്.എ. ഭാരവാ ഹികളായ മുഹമ്മദ് ചെറൂട്ടി, ഫിറോസ് ബാബു, എം. സലീം, മുഹമ്മദാലി ഫിഫ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
