അലനല്ലൂര്‍ : വിദ്യാലയപ്രവര്‍ത്തന മികവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്ക ണമെന്ന പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പഠനോത്സവങ്ങള്‍ ശ്രദ്ധേയ മാകുന്നു. ഇന്ന എടപ്പറ്റ സ്രാമ്പിക്കല്കുന്നില് നടന്ന പഠനോത്സവം മുന്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി. ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. അയ്യൂബ്, എസ്.എം.സി. അംഗം നാസര്‍ കാപ്പുങ്ങല്‍, സ്റ്റാഫ് കണ്‍വീനര്‍ സി.മുഹമ്മദാലി, പി.ടി.എ അംഗങ്ങളായ പി.പി ഉമ്മര്‍, മുസ്തഫ മാമ്പള്ളി, ടി.സല്ഫിയ, പി. ഫാരിസ, കെ.ആരിഫ, എം. ഹസീന, ഷെരീഫ് കുറുക്കന്, മുഹമ്മദ് കൊടക്കാടന്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ കുറുക്കന് കോയ ഹാജി, രാമകൃഷ്ണന് കൊടുവത്ത് അധ്യാപകരായ കെ.പി ഫായിഖ് റോഷന്, എ.പി ആസിം ബിന്‍ ഉസ്മാന്, എം. ഷബാന ഷിബില , ഐ. ബേബി സെല്‍വ, എന്‍ ഷാഹിദ് സഫര്‍, പി. നബീല്‍ഷാ, എ. ദിലു ഹന്നാന്‍, പി.ഫെമിന, എം. അജ്ന ഷെറിന് എന്നിവര്‍ പങ്കെടുത്തു.
