കോട്ടോപ്പാടം: സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ജനകീയ കാന്‍സര്‍ പ്രതിരോ ധ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ സ്ത്രീ കാന്‍സര്‍രോഗ നിര് ണയ ബോധവല്‍ക്കര പരിപാടിക്ക് തുടകമകായി. കോട്ടോപ്പാടം പഞ്ചായത്ത് കുടുംബാ രോഗ്യകേന്ദ്രം, കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണി റ്റ് സംയുക്തമായി മാര്‍ച്ച് എട്ടുവരെയാണ് കാന്‍സര്‍ നിര്‍ണയ യജ്ഞം നടത്തുക. ഇക്കാല യളവില്‍ കുടുംബാരോഗ്യകേന്ദ്രത്തിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും സ്ത്രീകാന്സര് നിര്‍ണയ ക്യാംപുകള്‍ നടക്കുമെന്ന് കുടുംബാരോഗ്യേകന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ അറിയിച്ചു. പദ്ധതിപ്രചരണാര്ഥം ടൗണില്‍ റാലി നടത്തി. ബോധവല് ക്കരണക്ലാസുമുണ്ടായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ അധ്യക്ഷയാ യി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അബ്ദുള്ള, നസീമ ഐനെല്ലി, റഷീദ പുളിക്ക ല്‍, പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഹബീബ് റഹ്മാ ന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വിനോദ്കുമാര്‍, എം.എല്‍.എസ്.പി. ജിഷ, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.
