മണ്ണാര്‍ക്കാട് : വേനലിന്റെ തുടക്കത്തിലേ ചൂടുകൂടിയതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കുന്നു. ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് കൂടുതലും. ജനുവരി മാസത്തില്‍ മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയ പരിധിയില്‍ ചെറു തും വലുതുമായ 34 തീപിടിത്തങ്ങളാണ് ഉണ്ടായത്. 25 ഇടങ്ങളില്‍ പുല്ലിന് തീപിടിച്ചു. ഒരു തെങ്ങ് കത്തി. വീട്/ കെട്ടിടങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങള്‍, രണ്ട് വീതം പുക പ്പുരകളും രണ്ട് വാഹനങ്ങളും അഗ്നിബാധയില്‍ നശിച്ചതായാണ് മണ്ണാര്‍ക്കാട് അഗ്നി രക്ഷാസേന പങ്കുവെക്കുന്ന കണക്ക്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭ വിച്ചത്.
തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ തുടങ്ങിയ പഞ്ചായ ത്തുകളിലാണ് തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തെങ്കര പഞ്ചായത്തിലാണ് കൂടുതല്‍. കൈതച്ചിറ മാസപ്പറമ്പിലുള്ള ഒഴിഞ്ഞ പറമ്പില്‍ മൂന്ന് തവണയോളം തീപി ടിത്തമുണ്ടായി. പലയിടങ്ങളിലും ശക്തമായ കാറ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാ പിക്കാന് കാരണമായെങ്കിലും സേനയുടെ സമയോചിതമായ ഇടപെടലാണ് മിക്കയി ടങ്ങളിലും തീപിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.മുന്‍ വര്‍ഷങ്ങളിലേതുപോലെ റബര്പുകപുരകളിലുണ്ടാകുന്ന അഗ്നിബാധ ഇത്തവണയും ആവര്‍ത്തിക്കുകയാണ്. കുമരംപുത്തൂര്‍ മൈലാംപാടത്ത് അടുക്കളയില്‍ ഉണക്കാനിട്ടിരുന്ന റബര്‍ ഷീറ്റില്‍ നിന്നും തീപടര്‍ന്ന് വീടുകത്തിനശിച്ചിരുന്നു. ഉണങ്ങിയ റബര്‍ ഷീറ്റുകള്‍ പുകപുരയില്‍ നിന്നും മാറ്റിസൂക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അഗ്നിരക്ഷാസേന നിര്‍ദേശിച്ചു.
പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യങ്ങളും ചപ്പുചവറുകളും കൂട്ടിയിട്ട് കത്തിക്കു മ്പോഴും പ്രത്യേകശ്രദ്ധ വേണം. മാലിന്യങ്ങളില്‍ നിന്നും പറമ്പുകളിലേക്ക് തീപിടര്ന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നത്. വെയിലിന്റെ കാഠിന്യത്തിനൊപ്പം തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അഗ്നിര ക്ഷാ സേന അംഗങ്ങള്‍ക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. അതേസ മയം വട്ടമ്പലത്തെ അഗ്നിരക്ഷാനിലയത്തിന് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെള്ളത്തിന്റെ സ്രോതസ് കുന്തിപ്പുഴയായതിനാല് പുഴയിലെ ജലനിരപ്പ് താഴുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. അഗ്നിരക്ഷാസേനക്ക് വെള്ളം ശേഖരിക്കുന്നതിനായി മണ്ണാര്‍ക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഫയര്‍ ഹൈഡ്രെന്ഡുകള് സ്ഥാ പിക്കുന്നത് ഏറെ ഗുണകരമാകുമെന്ന് സേന അംഗങ്ങള്‍ പറയുന്നു.
