കുമരംപുത്തൂര്‍: പയ്യനെടം ജി.എല്‍.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി അജല്‍ കൃഷ്ണയുടെ കവിതാസമാഹാരം കൊച്ചുമഴവില്ല് സാഹിത്യകാരന് കെ.പി.എസ്. പയ്യ നെടം പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഏറ്റുവാങ്ങി. സ്കൂളില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍ പങ്കെടുത്ത പൊതുപരിപരിപാടിയിലാണ് പ്രകാശന ചടങ്ങ് നടന്നത്. എന്‍.ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, കുമരംപു ത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം നൗഫല്‍ തങ്ങള്‍, വാര്‍ഡ് മെമ്പര്‍ പി.അജിത്, പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
