മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റല്‍ കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിക്കു ന്ന സൗജന്യ ഇ.എന്‍.ടി. ക്യാംപ് ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടക്കും. 18 വയസ്സിന് താഴെ പ്രായമുള്ള വര്‍ക്കായി മാത്രം നടത്തുന്ന ക്യാംപിന് ഇ.എന്‍.ടി. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അംജ ദ് ഫാറൂഖ് നേതൃത്വം നല്‍കും. പരിശോധനയും ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ എന്‍ഡോസ്കോപ്പിയും സൗജന്യമായിരിക്കും. കൂടാതെ 50ശതമാനം ഡിസ്കൗണ്ടോടെ കേള്‍വി പരിശോധന നടത്താം. ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് 10ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂര്‍ക്കംവലി, വായതുറന്ന് ഉറങ്ങല്‍, മുന്‍നിരയിലെ പല്ല് പൊങ്ങ ല്‍, കേള്‍വിക്കുറവ്, ചെവി ഒലിപ്പ്, അടിക്കടി ഉള്ള ചെവിവേദന, ശബ്ദവ്യത്യാസം, സം സാര പ്രശ്നങ്ങള്‍, നാവിനടിയിലെ കെട്ട്, മൂക്കിന്റെ ആകൃതി,വലിപ്പം എന്നിവയിലു ള്ള വ്യതിയാനങ്ങള്‍, ടോണ്‍സില്‍ പ്രശ്നങ്ങള്‍, അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചികിത്സതേടാം. ക്യംപില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 28വരെ ഇ.എന്‍.ടി. പരിശോധന സൗജന്യമായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയി ച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 04924 227 700, 8129 18 11 17 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.
