അഗളി: അട്ടപ്പാടി മേഖലയിലെ പട്ടിക വര്‍ഗ വിഭാഗം സ്ത്രീകള്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്. കേളു പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പട്ടിക വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് അധ്യക്ഷത വഹിച്ചു കൊ ണ്ട് അഗളി മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി.
ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണം പോഷകാഹാരക്കുറവാണെന്ന് പരിശോധനയില്‍ മനസിലാക്കുന്നു. അതിനാല്‍ ആശാവര്‍ക്കര്‍മാര്‍, ഐസി ഡി എസ് ഓഫീസര്‍മാര്‍, കു ടുംബശ്രീ എന്നിവര്‍ സംയുക്തമായി കൗമാരക്കാരും, ഗര്‍ഭിണികളും മില്ലറ്റുകള് ഉള് പ്പെടുന്ന തനത് ധാന്യങ്ങളും പോഷകാഹാരവും കഴിക്കേണ്ടതിന്റെ ആവശ്യകത അവ ര്‍ക്കിടയില്‍ ബോധ്യപ്പെടുത്തണം. മില്ലറ്റുകള് ധാരാളമായി കൃഷി ചെയ്യുന്ന സ്ഥലമാ ണെങ്കിലും വിപണനം ചെയ്യുന്നതിനോടൊപ്പം അവ കഴിക്കുകയും ചെയ്യണം. കമ്മ്യൂ ണിറ്റി കിച്ചണുകളില്‍ നല്കുന്ന ഭക്ഷണവും എല്ലാവരും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്ക ണം. നവജാത ശിശുക്കളില്‍ ഭാരക്കുറവ് ഒഴിവാക്കുന്നതിനായി ഗര്‍ഭിണികള്‍ ഭക്ഷണരീ തികള്‍ ശ്രദ്ധിക്കുന്നതോടൊപ്പം മദ്യം , പുകയില എന്നിവയില്‍ നിന്ന് ഒഴിഞ്ഞു നില്ക്ക ണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
അട്ടപ്പാടി മേഖലയില്‍ ജല്‍ ജീവന് മിഷന്റെ പ്രവൃത്തികള്‍ കൂടുതല്‍ വേഗത്തിലാക്ക ണം. പദ്ധതിയുടെ ഭാഗമായി പൈപ്പ്ലൈനുകള് വലിക്കുമ്പോള്‍ റോഡുകള്‍ക്ക് തകരാ റുണ്ടാക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കണം. അട്ടപ്പാടിയില്‍ ഭൂരഹിതര്‍ക്ക് നല്കിയ ഭൂമിയില്‍ ഇനിയും ഗുണഭോക്താക്കളെ കണ്ടെത്താനുണ്ടെങ്കില് പഞ്ചായത്ത് അടിസ്ഥാ നത്തില്‍ യോഗം ചേര്‍ന്ന് അവരെ അധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ജാ തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് വേഗത്തിലാക്കണമെന്ന് മന്ത്രി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കി. അട്ടപ്പാടി മേഖലയില്‍ എക്സൈസ് വകുപ്പിന്റെ പരിശോധന ഊര് ജിതമാക്കണം. കുറ്റക്കാരെ കണ്ടുപിടിച്ചാല്‍ മുഖം നോക്കാതെ മറുപടിയെടുക്ക ണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ എല്ലാ വകുപ്പുകളും പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്ക ണമെന്നും മന്ത്രി പറഞ്ഞു.ത്രിതല പഞ്ചായത്തുകളുടേയും,വിവിധ വകുപ്പുകളുടേയും, അട്ടപ്പാടി മേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടേയും പ്രവൃത്തികളുടേയും നിലവിലെ സ്ഥിതിയും മന്ത്രി വിലയിരുത്തി.എന്‍. ഷംസുദ്ദീന് എം.എല്‍.എ, അട്ടപ്പാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ഒറ്റപ്പാലം സബ് കളക്ടറും നോഡല്‍ ഓഫീസറുമായ മിഥുന് പ്രേംരാജ്, ഐ.ടി. ഡി.പി. പ്രൊജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍, അസി. പ്രൊജക്ട് ഓഫീസര്‍ കെ. എ. സാദിക്കലി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
