അഗളി: അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും സമഗ്ര സിക്കിള്‍സെല്‍ അനീമിയ സ്ക്രീനിംഗിന്റെ ഉദ്ഘാടനവും വട്ട്ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനോദ്ഘാട നവും നടന്നു
കാലാനുസൃതമായി കാര്യങ്ങള്‍ പഠിച്ച് തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുപോ കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര് കേളു. അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും സമഗ്ര സിക്കിള്‍സെല്‍ അനീമിയ സ്ക്രീനിംഗിന്റെ ഉദ്ഘാടനവും വട്ട്ലക്കി കോ-ഓപ്പ റേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനോദ്ഘാടന വും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 90 കളില്‍ ഉണ്ടായിരുന്ന അട്ടപ്പാടി അല്ല ഇപ്പോള്‍ ഉള്ളതെന്നും കാലഘട്ടത്തിനനുസരിച്ച് വലിയ മാറ്റം പ്രദേശത്ത് വന്നുവെ ന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണെന്നും കാലം മാറുന്നത് മനസിലാക്കി മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വട്ട്ലക്കി കോ- ഓപ്പറേറ്റിവ് ഫാമിംഗ് സൊസൈറ്റിയില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡോ. മിഥുന് പ്രേംരാജ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്, വൈസ് പ്രസിഡന്റ് കെ.കെ മാത്യു, അഗളി , പുതൂര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്, ജ്യോതി അനില്‍കുമാര്‍, പി. രാമമൂര്‍ത്തി, ഐ.റ്റി. ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, കെ.ഇ.എല്‍ പ്രോജക്ട് മാനേജര്‍ കെ.കെ ഉണ്ണികൃഷ്ണന്, ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
