മണ്ണാര്‍ക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. കുമരംപുത്തൂര്‍ അക്കിപ്പാടം പാലക്കാപറമ്പില്‍ കണ്ണന്റെ മകന് വിഷ്ണു (28) ആണ് മരിച്ചത്. ബെംഗളൂരു ബെല്ലഹള്ളി ക്രോസില്‍ വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിഷ്ണു. ഒപ്പമുണ്ടായിരുന്ന പയ്യനെടം അക്കിപ്പാടം ആഴ്വാഞ്ചേരി വീട്ടില്‍ അക്ഷയ്ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹം മണിപ്പാല്‍ ആശുപത്രിചികിത്സയിലാണ്. വിഷ്ണുവിന്റെ മാതാവ്: ഇന്ദിര. സഹോദരന്: പ്രണവ്.