അലനല്ലൂര്‍ : പഠനമികവുകള്‍ പൊതുസമൂഹവുമായി പങ്കുവെച്ച് വട്ടമണ്ണപ്പുറം എ.എം. എല്‍.പി.സ്കൂളിന്റെ പഠനോത്സവം തുടരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേ ശാനുസരണമാണ് പാഠ്യ-പാഠ്യാനുബന്ധമേഖലകളുമായി ബന്ധപ്പെട്ട് വിദ്യാലയപ്രവര് ത്തനങ്ങളിലെ മികവുകള്‍ പങ്കുവെക്കുന്നത്. പാലക്കുന്നില്‍ നടന്ന പഠനോത്സവം അല നല്ലൂര് പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ്, വൈസ് പ്രസി ഡന്റ് പി.മൂസ, എസ്.എം.സി. അംഗം നാസര്‍ കാപ്പുങ്ങല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി, സീനിയര്‍ അസിസ്റ്റന്റ് കെ.എ മിന്നത്ത്, സ്റ്റാഫ് കണ്‍വീനര്‍ സി. മുഹമ്മദാലി, അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, മുസ്തഫ മാമ്പള്ളി, സി.പി അസീസ്, ടി.സുബൈദ, ടി.സല്ഫിയ അധ്യാപകരായ കെ.പി ഫായിഖ് റോഷന് ,എം ഷബാന ഷിബില , ഐ. ബേബി സെല്‍വ, എന്‍.ഷാഹിദ് സഫര്‍, പി. നബീല്‍ഷാ, എ. ദിലു ഹന്നാ ന്, പി.ഫെമിന, എം. അജ്ന ഷെറിന് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പടി ക്കപ്പാടം, സ്രാമ്പിക്കല്ക്കുന്ന്, അണയംക്കോട്, ശങ്കരംപടി എന്നിവിടങ്ങളില്‍ പഠനോ ത്സവങ്ങള്‍ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
