മണ്ണാര്‍ക്കാട് : പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് റബര്‍മേഖലയെ സംബന്ധി ച്ചിടത്തോളം നിരാശജനകമാണെന്ന് പാലക്കാട് റബര്‍ ഡീലേഴ്സ് പ്രസിഡന്റ് മുസ്തഫ കമാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഒരു പതിറ്റാണ്ടുകാലമായി റബര്മേഖലയാകെ തകര്‍ച്ച നേരിടുകയാണ്. വിലതകര്‍ച്ചയില്‍ തളരുന്ന കര്‍ഷകര്‍ക്ക് കാലാവസ്ഥാവ്യതി യാനം ഇരുട്ടടിയാകുന്നു.കടുത്തവരള്‍ച്ചയും ചൂടും കാരണം റബര്‍ കറ ഉത്പാദനം അമ്പ ത് ശതമാനത്തില്‍ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന താങ്ങുവില വര്‍ധിപ്പിച്ച് 250രൂപയെങ്കിലും നല്കി സംഭരണം നടത്തുന്നതിന് ഫണ്ട് വകയിരുത്താന്‍ കേന്ദ്രസര് ക്കാര് അടിയന്തരമായി ഇടപെടണം. കരിമ്പുകര്‍ഷകര്‍ക്കും മറ്റ് ഉന്തരേന്ത്യന്‍ കര്‍ഷ കരേയും കൈയയച്ച് സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ റബര്‍ കര്‍ഷകരോട് പുലര്ത്തു ന്ന ഇരട്ടതാപ്പ് അനീതിയാണെന്നും റബര്‍മേഖലയുടെ തകര്‍ച്ച കേരളത്തിന്റെ സമസ്ത മേഖലയേയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും മുസ്തഫ കമാല്‍ പറഞ്ഞു.
