മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്. എഫ്.ഐ നേതാക്കളെ സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു സന്ദര്‍ശി ച്ചു. ഇന്ന് ഉച്ചയോടെയാണ് ജില്ലാ സെക്രട്ടറിയും മറ്റുനേതാക്കളും ആശുപത്രിയിലെത്തി യത്. ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ. നേതാക്കളോട് വിവരങ്ങള്‍ ആരാഞ്ഞു. ജില്ലാ സെക്രട്ടറി ജില്ലാ പൊലിസ് മേധാവിയെ ഫോണില്‍ വിളിച്ച് എസ്.എഫ്.ഐ. നേ താക്കള്‍ക്കെതിരെയുണ്ടായ പൊലിസ് നടപടിയെ കുറിച്ച് ധരിപ്പിച്ചു. മണ്ണാര്‍ക്കാട് എസ്. ഐ. വാടകഗുണ്ടയെ പോലെയാണ്് എസ്.എഫ്.ഐ. പ്രവര്‍ത്തകരോട് പെരുമാറിയതെ ന്ന് ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ചര്‍ച്ച നട ത്തുന്നു. തമ്മില്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പെട്ടെന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ ക്യാംപിലെ പൊലിസുകാരെ ഉപയോഗിച്ച് എസ്.എഫ്.ഐക്കാരെ തിരഞ്ഞുപിടിച്ചാണ് അടിച്ചിട്ടുള്ളത്. കേരളത്തിലെ പൊലിസ് നയത്തിന് വിരുദ്ധമാ യാണ് എസ്.ഐ അതിക്രൂരമായി കുട്ടികളെ അടിച്ചത്. എസ്.ഐക്കെതിരെ നിയമന ടപടി സ്വീകരിക്കണം. എസ്.ഐക്കെതിരെ എസ്.എഫ്.ഐ പ്രതിരോധം തീര്‍ക്കും. ശക്തമായ നടപടിയുണ്ടാകും വരെ ബഹുജനപ്രസ്ഥാനവും പുരോഗമനപ്രസ്ഥാനവും സമരങ്ങളും പോരാട്ടങ്ങളും നടത്തും. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും എം.എസ്. എഫും അക്രമം അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐക്ക് സഹിക്കാവുന്നതിന് അപ്പുറമാകുമ്പോള്‍ സ്വമേധയാ പ്രതികരിക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തകര്‍ എത്തി ച്ചേരുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ഡോ.പി സരിന്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍, സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ലോക്കല്‍ സെക്രട്ടറിമാരായ കെ.മന്‍ സൂര്‍, എം. മനോജ് , ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം, തുടങ്ങിയ നേതാക്ക ളും ജില്ലാ സെക്രട്ടറിയോടൊപ്പമുണ്ടായിരുന്നു. എം.എല്‍.എ.മാരായ കെ.ശാന്തകുമാരി, കെ. പ്രേംകുമാര്‍ എന്നിവരും, ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണനും എസ്.എഫ്.ഐ നേതാക്കളെ സന്ദര്‍ശിച്ചു.
