മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നടക്കുന്ന എസോണ്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി സംഘ ര്‍ഷം. പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വട്ടമ്പല ത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊ ലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 130 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വിധിനിര്‍ണയത്തിലെ അപകാതചൊല്ലിയാണ് കലോത്സവത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. വ്യാഴാഴ്ച രാത്രിയും തര്‍ക്കമുണ്ടാവുകയും പൊലിസിടപെ ട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലിസ് ലാത്തിവീശി. എം.എസ്.എഫ്. നേതാവ് അമീന്‍ റാഷിദിന് അടിയേറ്റു. തുടര്‍ന്ന് പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് പലസ മയങ്ങളിലായി ഇന്നലെ പുലര്‍ച്ചെ മൂന്നര വരെ കലോത്സവനഗരി സംഘര്‍ഷകളമായി. മൂന്നാം വേദിയില്‍ നടന്ന മത്സരത്തിന്റെ വിധി നിര്‍ണയിച്ചതില്‍ അപകാതയുണ്ടെന്ന് ആരോപിച്ച് എസ്.എഫ്.ഐ. അനുഭാവികള്‍ വേദിയില്‍ കയറി പരിപാടി തടസപ്പെ ടുത്തിയെന്നും സംഘാടകരായ എം.എസ്.എഫ്. അനുഭാവികള്‍ ചോദ്യം ചെയ്ത് ഇരുസം ഘത്തിലേയും അമ്പതോളം പേര്‍ പരസ്പരം അടിയുണ്ടായെന്നാണ് പൊലിസിന്റെ പ്രഥമ വിവരറിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലിസ് ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്. പരാതി അപ്പീലിലൂടെ പരിഹരിക്കാമെന്ന് സം ഘാടകര്‍ അറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ സമരം തുടരുകയും പിന്തുണയുമാ യി മുദ്രാവാക്യം വിളി ഉയരുകയും ചെയ്തതോടെ പ്രകോപനപരമായ അന്തരീക്ഷമായി. പൊലിസ് ലാത്തിവീശി വിദ്യാര്‍ഥികളെ ഓടിച്ചു. കലോത്സവ നഗരിയില്‍ വിദ്യാര്‍ഥി കള്‍ ചേരിതിരിഞ്ഞും സംഘര്‍ഷമുണ്ടായി. പ്രശ്‌നം നിയന്ത്രിക്കാന്‍ പൊലിസ് ഏറെപാ ടുപെട്ടു. എസ്.എഫ്.ഐ. പ്രവര്‍ത്തകരും പൊലിസും തമ്മിലും വാക്കേറ്റമുണ്ടായി. എസ്. എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. പിന്നീട് സം ഘാടകര്‍ സംസാരിച്ചതിനെ തുടര്‍ന്ന് നാല് മണിയോടെയാണ് പ്രതിഷേധങ്ങള്‍ക്ക് അയ വുവന്നത്. പരിക്കേറ്റ മണ്ണാര്‍ക്കാട് എസ്.ഐ. എം. അജാസുദ്ദീന്‍ (34), എസ്.എഫ്.ഐ. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി മുഹമ്മദ് ഫായിസ് (23), എസ്.എഫ്.ഐ നേതാക്കളായ വിഷ്ണുമോഹന്‍ (24), ബിബിന്‍ (21), പി.കെ വൈഷ്ണവ് (25), അബു ഫാസില്‍ (22) എന്നിവ രാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. എസ്.ഐയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൂടെയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക തൃനിര്‍വഹണം തടസപ്പെടുത്തിയെന്നതിന് മുപ്പതോളം എസ്.എഫ്.ഐ. അനുഭാവി കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്.ഐ. എം. അജാസുദ്ദീന്റെ പരാതിയി ലാണ് കേസ്. സ്റ്റേജില്‍ കയറി പ്രോഗ്രാം തടസപ്പെടുത്തിയ സംഭവത്തില്‍ എസ്.എഫ്. ഐ, എം.എസ്.എഫ്. അനുഭാവികള്‍ തമ്മില്‍ അടിയുണ്ടായകാര്യത്തിന് കണ്ടാലറിയാ വുന്ന നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
