കല്ലടിക്കോട്: കാഞ്ഞിക്കുളം സത്രം കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. നാലു ഭണ്ഡാരങ്ങള്‍, ഓഫീസ്, അലമാര എന്നിവ കുത്തിത്തുറന്നു. സ്വര്‍ണ്ണം, വെള്ളി ആഭര ണങ്ങള്‍, പണം എന്നിവ നഷ്ട്ടപ്പെട്ടു. ഇന്ന് രാവിലെ അമ്പലത്തിലെ ഓഫിസ് തുറക്കാനെ ത്തിയ ജീവനക്കാരന്‍ ചിദംബരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടന്‍ കമ്മ റ്റി പ്രസിഡന്റ് പി.വി.അനൂപ് കുമാറിനെ അറിയിക്കുകയും തുടര്‍ന്ന് കോങ്ങാട് പൊലി സില്‍ വിവരം നല്‍കുകയുമായിരുന്നു.ശ്രീകോവിലിനു മുന്‍വശത്തുള്ള പ്രധാന ഭണ്ഡാ രം, വശങ്ങളിലുള്ള ഭണ്ഡാരങ്ങള്‍, ഓഫിസിനകത്തെ മേശ വലുപ്പിലുണ്ടായിരുന്ന പണം, അലമാരയിലെ ചെറിയ അറയിലായി സൂക്ഷിച്ചിരുന്ന ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിന്റെയും, വെള്ളിയുടെയും ആഭരണങ്ങള്‍, നാലായിരം രൂപ എന്നിവ യാണ് നഷ്ടപ്പെട്ടത്. കോങ്ങാട് പൊലിസ്, പാലക്കാട് നിന്നും ഡോഗ് സ്‌ക്വാഡ്, വിരലട യാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുമാസം മുമ്പാണ് ഭണ്ഡാരം തുറന്നിരുന്നത്. അതിനാല്‍ ഭണ്ഡാരത്തില്‍ നിന്നും നഷ്ട്ടപെട്ട തുക അറി യാന്‍ കഴിയില്ല. മുഖം മറച്ചുകൊണ്ട് ഓഫിസ് പൊളിച്ചു കള്ളന്‍ അകത്തുകടക്കുന്നതും , അലമാരയും മറ്റും കമ്പി പാരകൊണ്ട് പൊളിക്കുന്നതുമെല്ലാം ക്ഷേത്രത്തിലെ സിസി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് കോങ്ങാട് പൊലിസ് പറഞ്ഞു.
