മണ്ണാര്‍ക്കാട് : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5,55,79,023 രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്.2018ലെയും 19ലെയും പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്നതും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്.
