തെങ്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ-പ്രൈമറി കിഡ്‌സ് ഫെസ്റ്റ് സംഘ ടിപ്പിച്ചു. നാടന്‍പാട്ട് കലാകാരി അനുരാഗിണി ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പി.ടി.എ. പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ് അധ്യ ക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. സുകുമാരന്‍ മാസ്റ്റര്‍, എസ്.എം.സി. ചെയര്‍മാന്‍ ഹാരിസ് കോല്‍പ്പാടം, എം.പി.ടി.എ. പ്രസിഡന്റ് എം.സുബൈദ, ശിവദാസന്‍, അധ്യാ പകരായ കെ.സി സുരേഷ്, കെ.ബഷീര്‍, രാജീവന്‍, ദിവ്യപ്രഭ, വിജിത, സജിത, സന്ധ്യ, മോഹനന്‍, പ്രിയങ്ക, ദിവ്യ, രമ്യ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
