കോട്ടോപ്പാടം : കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം 2.0 കോട്ടോ പ്പാടം പഞ്ചായത്തില്‍ തുടങ്ങി. കാംപെയിന്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ പി.വിനോദ്കുമാര്‍, ടി.അബീബത്ത്, വി. രൂപിക എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തി ല്‍ പരിശീലനം ലഭിച്ച 120 വളണ്ടിയര്‍മാര്‍ വീടുകളിലും ഇതരസംസ്ഥാന തൊഴിലാളി സങ്കേതങ്ങളിലുമെത്തി പരിശോധന നടത്തും. ചികിത്സയിലൂടെ പൂര്‍ണമായും നിര്‍മാ ര്‍ജ്ജനം എന്നതാണ് ലക്ഷ്യമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സോഫിയ അറിയിച്ചു.
