അലനല്ലൂര്‍ : മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വദിനാചരണ ഭാഗമായി ഡി. വൈ.എഫ്.ഐ. സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ മുദ്രാവാക്യമുയര്‍ത്തി ഗാന്ധിസ്മരണ നടത്തി. എടത്തനാട്ടുകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചളവയില്‍ നടന്ന ഗാന്ധി സ്മരണ ജില്ലാ കമ്മിറ്റി അംഗം ഷാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അമീന്‍ മഠത്തൊടി അധ്യക്ഷനായി. സി.പി.എം. ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.ഷൈജു, ടി.വി സെബാസ്റ്റിയന്‍, യൂനുസ്, ബ്രാഞ്ച് സെക്രട്ടറി കെ.സേതുമാധവന്‍, എസ്.എം രോഹിത്ത്, പി.ജാഫര്‍, കെ.ഗഫൂര്‍, എം. കൃഷ്ണകുമാര്‍, കെ.സനല്‍ എന്നിവര്‍ സംസാരിച്ചു.
