അഗളി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ അട്ടപ്പാടി താലൂക്ക് തല അദാലത്തില്‍ ആകെ ലഭിച്ചത് 698 പരാതികള്‍. ഇതില്‍ 72 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേന ലഭിച്ചതാണ്. 626 പരാതികള്‍ അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍ തത്സമയവും ലഭിച്ചു. 72 പരാതികളില്‍ മറുപടി നല്‍കിയിട്ടുണ്ട്. തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാറിലേക്ക് കൈമാറും. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന അകാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, എ.ഡി.എം കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കളക്ടര്‍മാ രായ സച്ചിന്‍ കൃഷ്ണന്‍, ജോസഫ് സ്റ്റീഫന്‍ റോബി, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.
കരുതലും കൈത്താങ്ങും : 17 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റി നല്‍കാനുള്ള അപേക്ഷകള്‍ ലഭിച്ചതിനനുസരിച്ച് അട്ട പ്പാടി താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ആകെ 17 റേഷന്‍ കാര്‍ഡുകള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു. അതില്‍ 12 കാര്‍ഡുകള്‍ എ എ വൈ (മഞ്ഞ) വിഭാഗത്തിലേക്കും രണ്ട് കാര്‍ഡുകള്‍ പി എച്ച് എച്ച് (പിങ്ക്) വിഭാഗത്തിലേക്കുമാണ് തരംമാറ്റിയത്. അദാലത്ത് ദിനത്തില്‍ ലഭിച്ച മൂന്ന് അപേ ക്ഷകളും പരിഗണിച്ച് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റി അദാലത്ത് വേദിയില്‍ തന്നെ നല്‍കി.
