കോട്ടോപ്പാടം: കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന കാംപെയിനായ അശ്വമേധം 6.0. യുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ ആരോഗ്യവളണ്ടിയര്‍മാര്‍ക്ക് പരിശീല നം നല്‍കി. കോട്ടോപ്പാടം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. മെ ഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ ക്ലാസെടുത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എം രാജേശ്വരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ്, ടി.അബീബത്ത് എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍, ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറി പ്രതിനിധികള്‍, അങ്കണവാടി, ആശാ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഇന്ന് മുതല്‍ ഫെബ്രുവരി 12വരെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ ഇതര സംസ്ഥാ ന തൊഴിലാളികളെയും മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
