മാര്‍ച്ച് 31നകം കുറവ് തുക ഒടുക്കി നടപടികളില്‍ നിന്ന് ഒഴിവാകാം
മണ്ണാര്‍ക്കാട് : ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെറ്റില്‍ മെന്റ്, കോമ്പൗണ്ടിങ് തുടങ്ങിയ പദ്ധതികളുമായി രജിസ്‌ട്രേഷന്‍ വകുപ്പ്. രജിസ്‌ട്രേഷ ന്‍ സമയത്ത് ശരിയായ വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്ര യും ഫീസും ഈടാക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനാ യുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മാര്‍ച്ച് 31 നകം കുറ വ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാ മെന്നും ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതു ജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധി ക്കാമെന്നും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
പാലക്കാട് ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 തിയതി വരെയുള്ള കാലയളവില്‍ അ ണ്ടര്‍ വാല്വേഷന്‍ നടപടി നേരിടുന്ന ആധാരങ്ങള്‍ക്കാണ് സെറ്റില്‍മെന്റ് സ്‌കീം പദ്ധതി യുടെ ആനുകൂല്യം ലഭിക്കുക. കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ അന്തിമ ഉത്തരവ് പ്രകാ രം അടക്കേണ്ട കുറവ് മുദ്രയുടെ പരമാവധി 60 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസിന്റെ പരമാവധി 75 ശതമാനം കുറച്ച് നല്കും.ജില്ലയിലെ 2017 എപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 തിയതി വരെയുള്ള കാലയളവില്‍ ആധാരത്തില്‍ വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കാണ് കോമ്പൗണ്ടിങ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സബ് രജി സ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്ത കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കു റവ് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ജി ല്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.
