മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ രണ്ടാഴ്ച നീളുന്ന കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശ ന കാംപയ്നായ അശ്വമേധം 6.0 ന്റെ ജില്ലാതല ഉദ്ഘാടനം നാളെ കൊടുവായൂര്‍ ഗ്രാമപ ഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10.30 ന് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 വരെയാണ് പരിപാടി. 7,93,696 വീടുകള്‍ സന്ദര്‍ശിച്ച് ത്വക്ക് പരിശോധന നടത്തി ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധന ഉറപ്പുവരുത്തും. ജില്ലയില്‍ ആകെ 81 രോഗികളാണ് ചികിത്സയില്‍ ഉള്ളത്. അതില്‍ 72 പേര്‍ രോഗ തീവ്ര ത കൂടുതല്‍ ഉള്ളവരും ഒന്‍പത് പേര്‍ തീവ്രത കുറഞ്ഞ വിഭാഗത്തിലും ഉള്‍പ്പെടുന്നു. മൂക്ക്, വായ, തൊണ്ട എന്നിവയിലെ സ്രവങ്ങളിലൂടെയാണ് വായുവിലൂടെ രോഗികളില്‍ നിന്നും രോഗം പകരാന്‍ സാധ്യത. രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. ശരിയായ ത്വക്ക് പരിശോധനയിലൂടെ രോഗം കണ്ടെത്തി ജില്ലയില്‍ നിന്നും രോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു. കാംപയിന്റെ ഭാഗമായി ഒരു രണ്ടംഗ ടീം 14 ദിവസം കൊണ്ട് 350 വീടുകള്‍ സന്ദര്‍ശിക്കും. 2335 ടീമുകളിലായി 4670 പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ജില്ലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും. രണ്ട് വയസിന് മുകളില്‍ ഉള്ള എല്ലാ വരേയും കാംപയിന്റെ ഭാഗമായി പരിശോധിക്കും.
രോഗലക്ഷണങ്ങള്‍
തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്ന നിറം മങ്ങിയതോ ചുവപ്പ് കലര്‍ന്നതോ തിളക്കമുള്ള തോ ആയ പാടുകള്‍, ഈ പാടുകളില്‍ വിയര്‍പ്പില്ലാതിരിക്കുക, രോമങ്ങള്‍ ഇല്ലാതിരിക്കു ക, ചൂടും തണുപ്പും അറിയാതിരിക്കുക, സ്പര്‍ശനശേഷി കുറയുക എന്നിവയാണ് പ്രധാ നമായും കാണുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ മാത്രം കാണുന്ന പാടുകളുടെ എണ്ണം രോഗ തീവ്രത കൂടുന്നതിന് അനുസരിച്ച് കൂടും. ക്രമേണ ഞരമ്പുകളുടെ ശക്തി കുറയു കയും കൈ, കാല്‍, വിരലുകള്‍ എന്നിവയുടെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യും. ചെവികളിലോ മറ്റ് ശരീര ഭാഗങ്ങളിലോ ചെറിയ മുഴകള്‍ ചിലരില്‍ കാണപ്പെടാം. കണ്ണു കള്‍ മുറുക്കി അടയ്ക്കാന്‍ പറ്റാതിരിക്കുകയും തുടര്‍ന്ന് കണ്ണില്‍ അണുബാധ ഉണ്ടായി കാഴ്ച ശക്തി കുറയുകയും ചെയ്യാം. കാലിലേയും കയ്യിലേയും സ്പര്‍ശനശേഷി കുറഞ്ഞ് മുറിവുകളും വ്രണങ്ങളും ഉണ്ടാകുകയും തുടരെ തുടരെ അണുബാധ ഉണ്ടാകുകയും വിരലുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയും വന്ന് ചേരാം.
രോഗം എങ്ങനെ തടയാം
ഇത് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. രോഗത്തിന്റെ തീവ്രത അനുസരിച്ച് 6 മാസം മുതല്‍ 12 മാസം വരെ ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോ ഗിച്ചാണ് ചികിത്സ. സര്‍ക്കാര്‍ അരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമാണ്. അതിഥി തൊഴിലാളി ക്യാംപുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രൈബല്‍ കോളനികള്‍ എന്നി വിടങ്ങളിലും പരിശോധന നടത്തി ബോധവല്‍ക്കരണ പോസ്റ്ററുകളും ലഘു ലേഖകളും പ്രചരിപ്പിക്കും. റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, എന്‍.സി.സി കാഡറ്റ്സ് തുടങ്ങി വിവിധ മേഖലകള്‍ പരിപാടിയുമായി സഹകരിക്കും.
![](http://unveilnewser.com/wp-content/uploads/2024/12/MOTHER-CARE-copy-1050x252.jpg)