മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുംരാഷ്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ സ്മരണാര് ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് സമഗ്ര പദ്ധതിയുടെ ഭാഗമായിഏര്പ്പെടു ത്തിയ ഈ വര്‍ഷത്തെ രാഷ്ട്രസേവാ പുരസ്കാരത്തിന് വിദ്യാഭ്യാസ സാമൂഹ്യ ജീവകാ രുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായ പഴേരി ശരീഫ് ഹാജി അര്‍ഹനായി. റിപ്പബ്ലി ക്ക് ദിനത്തോടനുബന്ധിച്ചാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തിലുള്ള ‘സമഗ്ര’ സാമൂഹിക പുരോഗതിക്ക് വേണ്ടി സേവനം ചെയ്യുന്ന തെങ്ക ര ഡിവിഷനിലെ പ്രമുഖ വ്യക്തിക്ക് എന്‍ ഹംസസാഹിബിന്റെ സ്മരണാര്‍ത്ഥം രാഷ്ട്ര സേവാ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മണ്ണാര് ക്കാട് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ ഷരീഫ് ഹാജി പഴേരി ഗ്രൂപ്പ് ചെയര്മാന്, ചാരിറ്റി ട്രസ്റ്റ് സംസ്ഥാന പ്രസിഡണ്ട്, ബില്‍ഡിംഗ് ഓണേഴ്സ് സംസ്ഥാന പ്രസിഡണ്ട് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റികളിലും സാമൂഹ്യ സംഘടനകളിലും പ്രവര്‍ത്തിക്കുന്നു. കദീജയാണ് ഭാര്യ. അബ്ദല്‍ കരീം മകനാണ്.
ബിസിനസ്സ് രംഗത്തുനിന്ന് വിദ്യാഭ്യാസ സാമുഹ്യ പ്രവര്‍ത്തന മേഖലകളിലേക്ക് കൂടി കടന്നുവന്ന പഴേരി ഷരീഫ് ഹാജിയുടെ സാമൂഹ്യ സമര്‍പ്പണത്തിനുള്ള ആദരവും ജീ വകാരുണ്യ പ്രവര്‍ത്തനങ്ങളിലും മണ്ണാര്‍ക്കാടിന്റെ സാംസ്കാരിക മേഖലയിലും നല് കിവരുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരവുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയ തെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാ സം 28ന് മണ്ണാര്‍ക്കാട് നല്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.
