തെങ്കര : തെങ്കര കുന്നുംപുറം ഭാഗത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് രാവിലെയാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം മു ഹമ്മദ് അഷ്റഫ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് പുരുഷോത്തമന് എന്നി വരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പരി ശോധന നടത്തിയത്. തെങ്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെച്ചിയോടനും സ്ഥലത്തെത്തിയിരുന്നു. പരിശോധനയില്‍ വന്യജീവി സാന്നി ദ്ധ്യം കണ്ടെത്താനായിട്ടില്ല. വനാതിര്‍ത്തിയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് കുന്നുംപുറം പ്രദേശം സ്ഥിതി ചെയ്യുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് രാത്രി പത്ത് മണിയോടെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രദേശവാസി പുലിയെ കണ്ടെന്ന് അറിയിച്ചത്. നാട്ടുകാരില്‍ ചിലര്‍ പലപ്പോഴായി പുലിയെ കണ്ടതായും പറയ പ്പെടുന്നു. തുടര്‍ന്ന് ജനങ്ങളുടെ ഭീതിയകറ്റുന്നതിനായാണ് വനപാലകര്‍ പരിശോധന നടത്തിയത്. കാടുപിടിച്ചും കരിയിലകള്‍ വീണുകിടക്കുന്നതുമായി സ്ഥലത്ത് കാല്‍പ്പാ ടുകളോ മറ്റോ കണ്ടെത്താനായിട്ടില്ല. അതേസമയം സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കാടുകള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്കി. നിലവില്‍ പരി ഭ്രാന്തരാകേണ്ടതില്ല. ജനങ്ങളോട് ജാഗ്രതപാലിക്കാനും നിര്‍ദേശിച്ചു. പ്രദേശത്ത് പട്രോ ളിംങ് നടത്തുമെന്നും അറിയിച്ചു. അതേസമയം പുലിയെ കണ്ടെന്ന അഭ്യൂഹത്തിനിടെ സമൂഹമാധ്യമങ്ങളില്‍ പുലിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് 2023ലെ ദൃശ്യങ്ങ ളാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
