മണ്ണാര്‍ക്കാട് : തെങ്കര കാഞ്ഞിരവള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ തീ പിടിത്തം. അടിക്കാടിനും ഉണക്കപ്പുല്ലിനും തീപിടിച്ചത് ഏക്കര്‍കണക്കിന് സ്ഥലത്തേ ക്ക് വ്യാപിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. പുഞ്ചക്കോട് ആയുര്‍വേദ ആശുപത്രിക്ക് സമീ പം ഡ്രൈവിംങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തിന്റെ പിറകുവശത്തായി സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ പറമ്പിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെ ജനവാസ കേന്ദ്രമാണ്. പാതയോ രത്ത് നിന്നുള്ള ഭാഗത്ത് നിന്നാകും തീപടര്‍ന്നതെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗ മനം. 12 ഏക്കറോള വരുന്ന പറമ്പിലെ എട്ടേക്കറോളം സ്ഥലത്ത് അഗ്നിബാധയുണ്ടായെ ന്ന് സേന അറിയിച്ചു. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് തീ ആളിപ്പടരുകയും ചെയ്തു. തീണയക്കുന്നതിനായി സേനക്ക് രണ്ട് മണിക്കൂറിലധികം പ്രയത്നിക്കേണ്ടതായി വന്നു. രണ്ട് ഫയര്‍ എഞ്ചിനിലെ വെള്ളം മുഴുവനായി ഉപയോഗിച്ചാണ് തീകെടുത്തിയത്. സമ യോചിതമായ ഇടപെടലിലൂടെ സമീപത്തെ അഞ്ചോളം വീടുകളിലേക്കും പതിനായിര ത്തോളം കോഴികളെ വളര്‍ത്തുന്ന ഫാമിലേക്കും തീപടരുന്നത് ഒഴിവാക്കാനായെന്ന് സേന അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ എ.കെ ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വീമല്കുമാര്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വി.സുരേഷ്കുമാര്‍, അഖില്‍, കെ.വി സുജിത്ത്, വിഷ്ണു, ഹോംഗാര്‍ഡ് അന്‍സല്‍ ബാബു, മുരളീകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
