ജില്ലയില്‍ റിപ്പബ്ലിക് ദിനാചരണം നടന്നു
പാലക്കാട് : ഈ കാലഘട്ടത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന മൂല്യ ങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ലക്ഷ്യങ്ങളും രാജ്യത്തി ന്റെ അഖണ്ഡതയും ഓരോ പൗരനും സംരക്ഷിക്കണമെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.കോട്ടമൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരി പാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഗാന്ധിജി മാനവികതയ്ക്ക് നല്കിയ അഹിംസ എന്ന സംഭാവന യുവാക്കള്‍ മറക്കരുത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഠിന പ്രയത്നം ചെയ്യേണ്ട അവസ്ഥയാണ് നമുക്കുള്ളത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വികസന പാതയില്‍ സമൂലമായ മാറ്റം കൊ ണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനായി. അടിസ്ഥാന സൗകര്യം, വിജ്ഞാന സമ്പദ്വ്യ വസ്ഥ, നിലവാരമുള്ള ആരോഗ്യം, വിദ്യാഭ്യാസം, എല്ലാവര്ക്കും ഭവനം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്കരണം എന്നിവയില്‍ അധിഷ്ഠിതമായ നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിര് മ്മാര്‍ജ്ജനം, ഊര്‍ജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യ ങ്ങള് അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയില്‍ തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.
സുസ്ഥിരവികസനത്തിലധിഷ്ഠിതമായ വ്യവസായാന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കര്‍മ്മപദ്ധതിയുടെ കീഴില്‍ ഏര്‍പ്പെടുത്തി യ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനത്തെ ത്തി. ചരിത്രത്തില്‍ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്.
എട്ടുവര്‍ഷത്തിനിടെ ലൈഫ് മിഷന് പദ്ധതി പ്രകാരം 4.24 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്കി. 1.13 ലക്ഷം വീടുകൂടി താമസിയാതെ പൂര്‍ത്തിയാക്കും. 64,006 അതിദരിദ്ര കു ടുംബങ്ങളെ കരകയറ്റുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
മൂന്നുവര്‍ഷത്തിനിടെ 1.8 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയത് ചരിത്രനേട്ടമാണ്. വൈദ്യുതി മേഖലയിലും ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത പുരോഗതിയാണ് ഈ സര് ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. 2022-ല്‍ പ്രസിദ്ധീകരിച്ച നീതി ആയോഗിന്റെ സ്റ്റേറ്റ് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്‍ഡക്സ് പ്രകാരം ഏറ്റവും മികച്ച രണ്ടാമത്തെ സംസ്ഥാ നമാണ് കേരളം. ഇത് ഊര്‍ജ്ജ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്.
ഒന്നര ദശാബ്ദത്തിലധികമായി നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്ന 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയും, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതിയും സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്പാദനത്തില് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നേടിയത് 1306.24 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ്. ജലവൈദ്യുത പദ്ധതികള്‍ വഴി 148.55 മെഗാവാട്ടും, സൗരോര്‍ജ്ജ നിലയങ്ങള്‍ വഴി 1157.69 മെഗാവാട്ടുമാണ് ഉയര്‍ത്തിയത്. ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ കേന്ദ്ര സബ്സിഡിയോടെ സ്ഥാപിക്കുന്ന പിഎം സൂര്യഘര്‍ പദ്ധതിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം.
അടുത്ത ആറ് വര്‍ഷത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 10,000 മെഗാവാട്ടിനോട് അടുക്കും. സ്റ്റോറേജ് ജല വൈദ്യുത പദ്ധതികള്‍ക്ക് പുറമേ, സൗരോര്‍ജ്ജ പദ്ധതികളും, ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതികളും, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും, കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദനത്തിലൂടെയും വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കും വൈദ്യുതി എത്തിച്ച്, സമൂഹത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ടവരെകൂടി വികസനത്തിന്റെ പാതയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ദുര്‍ഘടമായ വനാന്തരങ്ങളില്‍ താമസിക്കുന്ന ആദിവാസി ഉന്നതികളിലെ എല്ലാ വീടുകളിലും ഈ വര്‍ഷം തന്നെ വൈദ്യുതി എത്തിക്കും.
കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പ് വരുത്തുന്ന പി എം കുസും പദ്ധതിയുടെ നടപ്പിലാക്കുന്നതിലൂടെ ഒരു ലക്ഷം പമ്പുകള്‍ സോളാറിലേക്ക് മാറ്റും. ഇതിലൂടെ 500 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാന്‍ സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമായി, 9348 പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിനായി 284 കോടി രൂപ നബാര്‍ഡ് ഫണ്ട് ലഭിക്കുകയും, ആയിരത്തിലധികം പമ്പുകളുടെ സ്ഥാപനം പൂര്‍ത്തിയാക്കുകയും ചെയ്തു.
സമ്പന്ന വിഭാഗത്തിന് മാത്രം ലഭ്യമായിരുന്ന അനര്‍ട്ടിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപയോളം സ്ഥിരവരുമാനം ലഭ്യമാകും.
ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് മയക്കുമരുന്നുകളുടെയും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ദി വരുന്നതെനിതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
പരേഡിലെ മികച്ച ടീമുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരേഡിലെ മികച്ച ടീമുകള്‍ :
മികച്ച സായുധ പ്ലറ്റൂണ്‍
ഒന്നാം സ്ഥാനം – കെ.എ.പി രണ്ടാം ബറ്റാലിയന്
രണ്ടാം സ്ഥാനം – ഡിസ്ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പ്
മികച്ച എന്‍ സി സി /സി കേഡറ്റ് പ്ലറ്റൂണ്‍
ഒന്നാം സ്ഥാനം – വിക്ടോറിയ കോളേജ് 27 കെ ബറ്റാലിയന് ബോയ്സ് ആന്‍ഡ് ഗേള്‍സ്
രണ്ടാം സ്ഥാനം – ആലത്തൂര്‍ എസ്. എന്‍ കോളേജ് 27 കെ ബറ്റാലിയന് സീനിയര്‍ വിങ് ഡിവിഷന്
മികച്ച അണ് ആംഡ് യൂണിറ്റ്
ഒന്നാം സ്ഥാനം – കേരള ഫയര്‍ ഫോഴ്സ് ബറ്റാലിയന്
രണ്ടാം സ്ഥാനം – കേരള ഫോറസ്റ്റ് ബറ്റാലിയന്
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ബോയ്സ്
ഒന്നാം സ്ഥാനം – കണ്ണാടി കെ.എച്ച്. എസ്. എസ്
രണ്ടാം സ്ഥാനം – പാലക്കാട് പി.എം.ജി. എച്ച്. എസ്. എസ്
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ഗേള്‍സ്
ഒന്നാം സ്ഥാനം – കോട്ടായി ജി. എച്ച്. എസ്.
രണ്ടാം സ്ഥാനം – ഗവ .മോയന്‍സ് മോഡല്‍ എച്ച്. എസ്. എസ്
മികച്ച സ്കൗട്ട് ടീം
പാലക്കാട് ബി.ഇ.എം. എച്ച്. എസ്
മികച്ച ഗൈഡ്സ് ടീം
ഒന്നാം സ്ഥാനം – ഗവ. മോയന്‍സ് മോഡല്‍ ജി. എച്ച്. എസ്. എസ്.
രണ്ടാം സ്ഥാനം – പാലക്കാട് ബി.ഇ. എം. എച്ച്. എസ്. എസ്.
കാണിക്കമാതാ സ്കൂളാണ് ബാന്‍ഡ് അവതരിപ്പിച്ചത്.
