പാലക്കാട് : വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ആവശ്യമായ ജല ലഭ്യതയും സംഭരണവും ജി ല്ലയില്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ഡാമു കളില്‍ ആവശ്യത്തിന് ജലം ഉണ്ടെന്ന് യോഗത്തില്‍ ഉറപ്പുവരുത്തി. അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റിലെ ഡി.ആര്.ഡി.എ ഹാളിലാണ് യോഗം ചേര്‍ന്നത്.
പറമ്പിക്കുളം ട്രൈബല്‍ കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് അല്ലി മൂപ്പന് കോളനിയിലെ റോഡ് ശരിയാക്കണമെന്നും നെല്ലിയാമ്പതി പഞ്ചായത്തിലെ വഴി വിള ക്കിനായുള്ള വൈദ്യുതി, കുടിവെള്ള കുടിശ്ശികകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടു ത്തുമെന്നും കെ.ബാബു എം.എല്‍.എ യോഗത്തില്‍ സൂചിപ്പിച്ചു. കര്‍ഷകരില്‍ നിന്ന് നെ ല്ല് സംഭരിച്ചതിനുശേഷം എത്രയും വേഗം തുക ലഭ്യമാക്കണം. ജില്ലയില്‍ ഒന്നാം വിള യില്‍ 74325 മെട്രിക് ടണ്‍ നെല്ല് ജില്ലയില്‍ സംഭരിച്ചിട്ടുണ്ട്. ഈ വര്‍ഷം 35,000 കര്‍ഷകര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നല്‍കാനുള്ള 84 കോടിയില്‍ 75 കോടിയും കര്‍ഷകര്‍ക്ക് വിതരണം ചെയതിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. പാലക്കാട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുകുന്നത് ഗുരതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കെ.എസ്.ആര്.ടി.സി അധികൃതര്‍ ആഴ്ചയില്‍ ശുചിയാക്കു ന്നതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ലെന്നും ആയിരക്കണക്കിന് യാത്രികര്‍ ദിനം തോറും ഉപയോഗിക്കുന്നതിനാലും സമീപവാസികളുടെ ആരോഗ്യവും പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്ക്ക്ായി മിക്ക ഓഫീസുകളില്‍ മതിയായ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാന്‍ വകുപ്പുകള്‍ മുന്‍കൈ എടുത്തോ സ്്േപാണ്സര്ഷിപ്പിലൂടെയോ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പറഞ്ഞു. നെല്ല് സംഭരണം യഥാസമയം പൂര്‍ത്തി യാക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിന് മുന്‍കൂട്ടി ഫീല്‍ഡ് ഓഫീസര്‍മാരെ നിയോഗി ക്കുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രദ്ധിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം. എല്‍ എ. ആവശ്യപ്പെട്ടു.
പാലക്കാട് നഗരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ കെ. എസ്. ആര്.ടി. സി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നതില്‍ നടപടി സ്വീക രിക്കണം. സിഗനലുകളുടെ അഭാവം പരിഹരിക്കണം, വിദ്യാലയങ്ങള്‍ക്കും കോളേജ് പരിസരങ്ങളിലുമുള്ള റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും, സ്പീഡ് ബ്രേക്കറുക ളും സ്ഥാപിക്കുന്നതുള്‍പ്പെടെയുളള ആവശ്യമായ ഗതാഗത പരിഷ്ക്കരണം ഏര്‍പ്പെടു ത്തണം. നഗരസഭയുടെ പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതത് കണക്കി ലെടുത്ത് മുന്‍കൂട്ടി ടാങ്കറുകളില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. നൂറ ണി കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണ്‍ പെട്രോള്‍ പമ്പായി മാറ്റുന്നതുമൂലം അവിടെ യുളള ഭക്ഷ്യവസ്തുക്കള്സംരക്ഷിക്കാന്് അടിയന്തരമായി കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ നടപടി എടുക്കണം. ജില്ലാ ലോട്ടറി ഓഫീസ് മുകള്‍ നിലയിലായതിനാല്‍ ഓഫീസ് ഗ്രൗ ണ്ട് ഫ്ളോറില്‍ ലഭ്യമല്ലെങ്കില്‍ ഭിന്നശേഷി സൗഹൃദ ലിഫ്റ്റ് സജ്ജീകരിക്കാനുള്ള നടപ ടി സ്വീകരിക്കണമെന്നും രാഹൂല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
വേനല്‍ കനക്കുന്നതിനാല്‍ ജല്‍ജീവന്‍ മിഷന്റെ പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പത്തിരിപ്പാല ജംഗ്ഷനിലും ജില്ലയിലെ പ്രധാന ജങ്്ഷനുകളിലും സിഗ്നല്‍ ലൈറ്റുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നും പല ബസുകളും ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ തിരക്കേറിയ ജങ്ഷനുകളില്‍ നിര്ത്തു കയും ബസ്റ്റോപ്പുകള്‍ കാടുപിടിച്ച് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇതിനെതി രെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ കെ. ശാന്തകുമാരി പറഞ്ഞു.
സ്കൂളുകളില്‍ കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം അപകടകരമാണെന്നും എക്സൈസും പോലീസും കര്‍ശനമായി നടപടി സ്വീകരിക്കണമെന്നും അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍ പറഞ്ഞു. പലയിടത്തും കുളങ്ങള്‍ ഉണങ്ങി വരണ്ട അവസ്ഥായതിനാല് ജന ങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മീങ്കര ഭാഗത്ത് ആന ശല്യം രൂക്ഷമായതിനാല്‍ രാത്രിയില്‍ വനം വകുപ്പ് പെട്രോളിംഗ് കാര്യക്ഷമമാക്കണം. അകത്തേത്തറ തേരിനു വൈദ്യുതി തടസം നേരിടുന്നതിന് പരിഹാരമായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിക്കടിയിലൂടെ കേബിള്‍ വലിക്കല് പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കണം. മലമ്പുഴ ഡാമിന്റെ സമീപമുള്ള പുഴയുടെ കരയില്‍ നിന്നും മണല്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് എ. പ്രഭാകരന് എം.എല്‍. എ പറഞ്ഞു.
ട്രാന്‍പോര്‍ട്ട് എന്‍ഫേഴ്സ്മെന്റ് ശരിയായ രീതിയില്‍ ഭാരവാഹനങ്ങള്‍ പരിശോധിക്ക ണം. ഭാരവാഹനങ്ങള്‍ മൂലം പലറോഡുകളുടേയും സംരക്ഷണഭിത്തി തകരാറില്‍ ആകുന്നുണ്ടെന്നും കൊപ്പം പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മണ്ണ് നീക്കം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും മുഹമ്മദ് മെഹ്സില്‍ എം.എല്‍.എ പറഞ്ഞു.ആര്.ബി.സി.കെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് അടിയന്തിരമായി തുറന്ന് കൊടുക്കണം. പെരുമടിയൂര്‍ സ്കൂള്‍കെട്ടിട നിര്‍മ്മാണത്തി ലുള്ള താമസം പരിശോധിച്ച് നടപടിയെടുക്കണം. പട്ടാമ്പി ശ്മശാന നിര്‍മ്മാണത്തിലുള്ള തടസങ്ങള്‍ നീക്കി ടെണ്ടര്‍ വിളിച്ച് നിര്‍മാണം ആരംഭിക്കണമെന്നും പട്ടാമ്പി പാലം നിര്‍മ്മാണം വേനലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.വാഹനങ്ങള്‍ ക്ക് ആര്.സി ബുക്ക് അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനും കാഞ്ഞിരക്കു ളം കനാലില്‍ നിന്ന് എല്ലായിടത്തും ജലം എത്തുന്നില്ലെന്നത് ഗൗരവമായി കാണണമെ ന്നും കടമ്പഴിപ്പുറം വില്ലേജിനു മുമ്പിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കെ. പ്രേം കുമാര്‍ എം.എല്‍.എ പറഞ്ഞു.
എംഎല്‍എമാരായ, എ പ്രഭാകരന് , കെ ബാബു, മുഹമ്മദ് മുഹസിന്, കെ ശാന്തകുമാരി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
