അലനല്ലൂര്‍: പാലിയേറ്റീവ് രോഗികളുമായി സ്നേഹ യാത്ര സംഘടിപ്പിച്ച് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസമാണ് 250 ഓളം രോഗികളുമായി മലമ്പുഴയിലേക്ക് ഉല്ലാസ യാത്ര നടത്തിയത്. നാലുചുമരുകള്‍ക്കുളളില്‍ കഴിഞ്ഞു വരുന്ന രോഗികള്‍ക്ക് സ്നേഹയാത്ര വേറിട്ട അനുഭവമായി. ആടിയും പാടിയും അവരോടൊപ്പം ജനപ്രതിനി ധികളും ആശാ പ്രവവര്‍ത്തകരും വോളണ്ടിയര്‍മാരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ ഒരു പകല്‍ നീങ്ങി കഴിഞ്ഞത് അവര്‍ അറിഞ്ഞില്ല. സമയാസമയ ത്ത് യഥേഷ്ടം ഭക്ഷണവും മറ്റും നല്കാന് ജനപ്രതിനിധികളുടെ കരുതലും ഏറെയായി രുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍, ആയിഷാബി ആറാട്ടുതൊ ടി, സ്ഥിരം സമിതി ചെയര്മാന്മാരായ എം.കെ ബക്കര്‍, കെ.റംല, ജിഷ, മുന്‍ പ്രസിഡ ന്റുമാരായ എം. റഹ്മത്ത്, ലത മുളളത്ത്, മുന്‍ വൈസ് പ്രസിഡന്റ് കെ.ഹംസ, ഷൗക്ക തതലി പെരുമ്പയില്‍, എം.അലി, ബഷീര്‍ പടുകുണ്ടില്‍, അനിത വിത്തനോട്ടില്‍, ലൈല തുടങ്ങിയ ജനപ്രതിനിധികള്‍ യാത്രയില്‍ പങ്കാളികളായി.
