അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ ക്ലാസ്മുറികളില്‍ പാലിയേറ്റീവ് പെട്ടികള്‍ സ്ഥാപിച്ച് സ്വരൂപിച്ച തുക എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈ മാറി. പ്രധാന അധ്യാപകന് പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര എന്നി വരില്‍ നിന്നും പാലിയേറ്റീവ് പ്രവര്‍ത്തകരായ റഹീസ്, അലി, ഷംസുദ്ദീന് എന്നിവര്‍ ഏറ്റുവാങ്ങി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
