ശ്രീകൃഷ്ണപുരം : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലിസി ന്റെ പിടിയിലായി. കടമ്പഴിപ്പുറം ചെറിയച്ചന് വീട്ടില്‍ മുര്‍ഷിദ് (21)ആണ് അറസ്റ്റിലായ ത്. ഇയാളില്‍ നിന്നും 9.63 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.ശ്രീകൃഷ്ണപുരം പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടി യിലായത്.

ജില്ലാ പൊലിസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡിവൈഎസ്പി സുന്ദരന്‍, പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മുരളീധരന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രമോദ്, സുമേഷ് എന്നിവരടങ്ങി യ പൊലിസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പരി ശോധന നടത്തിയത്.
