മണ്ണാര്‍ക്കാട് : ബാങ്കിംഗ് സ്ഥാപനങ്ങളുടേതെന്ന വ്യാജനേ വാട്സ് ആപ്പിലൂടെ ലഭിക്കുന്ന കെവൈസി അപ്ഡേഷന് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ആപത്താണെന്ന് ജില്ലാ പൊലിസിന്റെ മുന്നറിയിപ്പ്. വാട്സ് ആപ്പ്, എസ്.എം.എസ്. എന്നിവ വഴി ലഭിക്കു ന്ന ആപ്ലിക്കേഷന്‍ ഫയലുകള്‍, ലിങ്കുകള്‍ എന്നിവ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരു തെന്നും പൊലിസ് നിര്‍ദേശിച്ചു.
ശ്രദ്ധവേണം ഇക്കാര്യങ്ങളില്‍
ബാങ്കിന്റെ ഔദ്യോഗിക പ്രൊഫൈല്‍ ചിത്രം സഹിതം വാട്സ് ആപ്പ് വഴി ഒരു എപികെ ഫയല്‍ വരികയും അത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോണിന്റെ നിയന്ത്രണം തട്ടി പ്പുകാരന് ലഭിക്കും. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ബാങ്കിംഗ് ഇടപാടിന്റെ ലോഗി ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വാട്സ് ആപ്പ് കോണ്ടാക്ടുകള് എന്നിവ തട്ടിപ്പു കാരന് മനസ്സിലാക്കാന്‍ സാധിക്കും. മത്രമല്ല ഫോണിന്റെ ഉടമഅറിയാതെ തന്നെ അ ക്കൗണ്ടില് നിന്നും പണം അപഹരിക്കും. കൂടാതെ വാട്സ് ആപ്പ് കോണ്ടാക്ട് ലിസ്റ്റ് മന സ്സിലാക്കി എല്ലാവര്ക്കും ഇത്തരത്തില്‍ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്ത് അവരെയും തട്ടി പ്പിന് ഇരയാക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാമെന്ന് പൊലി സ് പറയുന്നു.
ബാങ്കിംങ് കെവൈസി അപ്ഡേറ്റ്, ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ എ ന്നിവക്കായി ധനകാര്യ സ്ഥാപനങ്ങള്‍ ഒരിക്കലും വാട്സ് ആപ്പ് വഴി ഒടിപി/എടിഎം/പിന് തുടങ്ങിയ വിവരങ്ങള്‍ ആരായുകയില്ല. ഇന്‍ഷൂറന്‍സ് / ബാങ്കിംങ് മറ്റു ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കാനുപയോഗിക്കുന്ന വാട്സ് ആപ്പ് നമ്പര്‍ വെരിഫൈഡ് അല്ലെങ്കില്‍ പ്രസ്തുത കമ്പനിയുടേതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സുഹൃത്ത് വാട്സ് ആപ്പ് ആക്ടിവേഷന് വെരിഫിക്കേഷന് കോര്‍ഡ് അറിയാതെ ഫോര്‍വേര്‍ഡ് ചെയ്തെ ന്നും അത് തിരിച്ച് ഷെയര്‍ ചെയ്യാനുള്ള സന്ദേശം വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതാണ്. തട്ടിപ്പുകാര്‍ സുഹൃത്തിന്റെ വാട്സ് ആപ്പ് ഹാക്ക് ചെയ്തിട്ടാകും ഇത്തരത്തില്‍ സന്ദേശം അയക്കുന്നത്.
അത്യാവശ്യമായി സുഹൃത്തുക്കള്‍ പണം ആവശ്യപ്പെട്ട് മെസ്സെഞ്ചര്‍, വാട്സ് ആപ്പ് വഴി സന്ദേശം അയക്കുകയാണെങ്കില്‍ വ്യക്തിയെ വിളിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം പണം കൈമാറണമെന്നും സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറിലെ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി നല്‍കണമെന്നും പൊലിസ് അറിയിച്ചു.
