ശിരുവാണി : ശിരുവാണിയിലേക്കുള്ള റോഡില്‍ പാടെതകര്‍ന്ന ലതാമുക്ക് ഭാഗത്ത് ജല സേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടത്തി. 10ലക്ഷം രൂ പ ചെലവിലാണ് 22 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയത്. ശിങ്കപ്പാറ പട്ടികവര്‍ഗ ഗ്രാമവാസികളുടെ ആവശ്യം പരിഗണിച്ചും ശിരുവാണി കാണാ നെത്തുന്ന സന്ദര്‍ശകരുടെ യാത്ര സുഗമമാക്കുന്നതിനുമായാണ് റോഡിന്റെ ഉപരിതലം നന്നാക്കിയത്.
മൂന്ന് വര്‍ഷം മുമ്പ് ശിരുവാണി ജംങ്ഷനില്‍ നിന്നും ഇഞ്ചിക്കുന്ന് ചെക്പോസ്റ്റ് വരെയു ള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടത്തിയിരുന്നു. ഇഞ്ചിക്കുന്ന് മുതല്‍ എസ് വളവുവരെ യുള്ള ഭാഗത്തും കേരളാമേടിന് സമീപത്തുമാണ് നിലവില്‍ റോഡില്‍ കുഴികളുള്ളത്. ബാക്കിയുള്ള ഭാഗങ്ങളില്‍ കാര്യമായ പ്രശ്നങ്ങളില്ല. തച്ചമ്പാറ ശിരുവാണി റോഡ് നവീ കരിക്കുന്നതിനായി ജലസേചനവകുപ്പിന്റെ ശിരുവാണി സെക്ഷന്‍ തയാറാക്കിയ 16 കോടിയുടെ പദ്ധതി വകുപ്പിന്റെ പരിഗണനയിലാണ്. ഗാബിയോണ്‍ സംരക്ഷണ ഭിത്തി യും ഓടകളും നിര്‍മിച്ച് റോഡ് പൂര്‍ണമായും റീടാര്‍ ചെയ്യുന്ന പദ്ധതിയിലെ ഗാബിയോ ണിന്റെ രൂപകല്പന ഡിസൈന്‍വിഭാഗം പൂര്‍ത്തിയാക്കി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മറ്റുനടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ശിരുവാണി സെക്ഷന്‍ അധികൃതര്‍.
ഇതിനിടെയാണ് കുഴികളേറെയുള്ള ലതാമുക്ക് ഭാഗത്ത് ജലസേചനവകുപ്പ് ഇടപെട്ട് കോണ്‍ക്രീറ്റ് നടത്തിയത്. അതേസമയം പ്രവൃത്തി നടത്തിയെങ്കിലും ശിരുവാണിയിലേ ക്ക് വിനോദസഞ്ചാരികളെ താല്‍ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ശിരുവാണി സന്ദ ര്ശനത്തിനുള്ള ബുക്കിങ് 26 മുതല്‍ പുനരാരംഭിക്കും.പ്രകൃതിസുന്ദരമായ ശിരുവാണി യിലേക്കുള്ള ഇക്കോടൂറിസം പദ്ധതി കഴിഞ്ഞ നവംബര്‍ മുതല്‍ വനംവകുപ്പ് ആരംഭിച്ചി രുന്നു. റോഡ് നവീകരിക്കുന്നത് വിനോദ സഞ്ചാരികളുടെ യാത്ര കൂടുതല്‍ സുഗമമാ ക്കും.
