മണ്ണാര്‍ക്കാട് : നഗരത്തിലെ പാതകളിലൂടെ തെരുവുനായകള്‍ കൂട്ടമായി വിഹരിക്കു ന്നതും ഇതിനിടെ ഇവ പരസ്പരം കടിപിടികൂടുന്നതും ഭീതിസൃഷ്ടിക്കുന്നു. കഴിഞ്ഞദിവ സം വൈകിട്ട് ആശുപത്രിപ്പടി പച്ചക്കറി മാര്‍ക്കറ്റ് റോഡില്‍ കൂട്ടത്തോടെ ഓടിയെത്തി യ തെരുവുനായകള്‍ കടിപിടി കൂടുന്നതിനിടയില്‍ കാല്‍നടയാത്രക്കാര്‍ ആക്രമണ ത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ ങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. ധൈര്യമായി വഴിനടക്കാന്‍ പോലുമാകാത്ത തരത്തിലാണ് നഗരസഭാപ്രദേശത്ത് തെരുവുനായകളുടെ സഞ്ചാരം. വഴിയാത്രക്കാരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
നാല് മാസം മുമ്പ് നായാടിക്കുന്ന്, നാരങ്ങാപ്പറ്റ, ചന്തപ്പടി പ്രദേശങ്ങളില്‍ ഒന്നര വയസു കാരി ഉള്‍പ്പെടെ 11 ഓളം പേരെ തെരുവുനായ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. അരകുര്‍ശ്ശി, വിനായക നഗര്‍, പാറപ്പു റം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാര്‍ഡുകളില്‍ നിന്നും 42 തെരുവുനായകളെ പിടികൂടിയാണ് കുത്തിവെപ്പെടുത്തത്. ഇതിന്റെ രണ്ടാംഘട്ടം പത്ത് ദിവസത്തിനകം നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നടപടികള്‍ വൈകുകയാണ്. പുതിയ പദ്ധതിയിലൂടെയേ ഇനി തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെ പ്പിന് നടപടിയുണ്ടാകുവെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ലഭ്യമായ വിവരം. അതേസമയം നായാടിക്കുന്ന്, നാരങ്ങാപ്പറ, ചന്തപ്പടി പ്രദേശങ്ങളില്‍ തെരുവുനായകടി യേറ്റവര്ക്ക് 2000 രൂപ നല്‍കുന്നതിന് നഗരസഭ സര്‍ക്കാരില്‍ നിന്നും അനുമതി തേടി യിട്ടുണ്ട്.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പെരിമ്പടാരി റോഡ്, കൊടുവാളിക്കുണ്ട് റോഡ്, കുന്തിപ്പുഴ ബൈപാസ്, തോരാപുരം, തെന്നാരി, നായാടിക്കുന്ന്, ശിവന്‍കുന്ന്, മുക്കണ്ണംപാലം തുട ങ്ങി നഗരസഭയുടെ മിക്കപ്രദേശത്തും തെരുവുനായശല്ല്യമുണ്ട്. ഒഴിഞ്ഞ കെട്ടിടങ്ങളി ലും സ്ഥലങ്ങളിലുമാണ് ഇവ തമ്പടിക്കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതും കാണാം. വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത് ഭീഷണിയാകുന്നതായുള്ള പരാതി നാളുകളായി നിലനില്‍ക്കുന്നുണ്ട്. തെരുവുനായകളെ നിയന്ത്രിക്കുന്നതിന് വന്ധ്യംകരണം മാത്രമാണ് ഏകപോംവഴി. ഇതിനാകട്ടെ താലൂക്കില്‍ സംവിധാനമില്ലാ ത്തതും നഗരസഭയെ പ്രതിസന്ധിയിലാക്കുന്നു. തെരുവുനായകളെ പിടികൂടി വന്ധ്യം കരിച്ചശേഷം ഭക്ഷണം നല്കി പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം നഗരസഭ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും സ്ഥലം ലഭിക്കാത്തതാണ് പദ്ധതിക്ക് തടസമാ കുന്നതെന്ന് നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പറയുന്നു.
