മണ്ണാര്‍ക്കാട് : പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും ക്ഷേമപ ദ്ധതികളും സര്‍ക്കാറുകള്‍ തടസം കൂടാതെ നടപ്പിലാക്കണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം മണ്ണാര്‍ക്കാട് മുനിസിപ്പല്‍ തല കുടുംബസംഗമം ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്തുക, നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാണ്ടിക്കാട് നടന്ന കുടുംബസംഗമം സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന് സംഗമം ഉദ്ഘാടനം ചെയ്തു. പി. മോഹന്‍ദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. കെ.ദാമോദരന്‍, കെ. ഭാസ്ക്കരന്‍, വി. സജീഷ് , പി. കുമാരന്, എം.കെ കുഞ്ചു, എം.കെ വാസുദേവന്‍, പി. കുട്ടന്, പി. കൃഷ്ണന്. പി. സുരേഷ്, എം.കെ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
