മണ്ണാര്‍ക്കാട് : നഗരത്തിലും പരിസരപ്രദേശത്തുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോകാര്, കാര്‍, ബൈക്കുകള്‍ എന്നീ വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാത്രി 10നും 10.30നും ഇടയില്‍ മുക്കണ്ണത്തും കുന്തിപ്പുഴ ഭാഗത്തുമാണ് അപകടങ്ങളു ണ്ടായത്. മുക്കണ്ണത്ത് ഓട്ടോകാറും ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ അപകട ത്തില്‍ ബുള്ളറ്റ് യാത്രക്കാരനായിരുന്ന കാരാകുര്‍ശ്ശി പുല്ലിശ്ശേരി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന് (24), ഓട്ടോയിലുണ്ടായിരുന്ന വാഴേമ്പ്രം ചെക്കേട്ടില് രാജന് (64), ഭാര്യ ഷൈ ലജ (54), കാരാകുര്‍ശ്ശി മണ്ണതൊടി ഗോപാലകൃഷ്ണന് (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജയകൃഷ്ണന്റെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് ഗുരുതമല്ലെന്നാണ് ലഭ്യമായ വിവരം. കുന്തിപ്പുഴയില്‍ കാറും സ്കൂട്ടറും തമ്മിലിടിച്ചാണ് അപകടമുണ്ടാ യത്. കുമരംപുത്തൂര്‍ ചുങ്കം അത്തിയന്കാട്ടില് ശ്രീനിവാസ് (28), ചങ്ങലീരി വെട്ടാനിക്ക് വീട്ടില്‍ ശിവശങ്കരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെ ന്ന് അറിയുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആംബുലന്‍സില്‍ ആശുപത്രി യിലെത്തിച്ചത്.
