മണ്ണാര്‍ക്കാട് : കാറില്‍ കടത്തികൊണ്ടുവന്ന 15.73 കിലോ കഞ്ചാവുമായി രണ്ട് യുവാക്ക ള്‍ മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടി പുളിപ്പ റമ്പില്‍ വീട്ടില്‍ പി.എസ് അരുണ്‍ (33), മലപ്പുറം കണ്മനം പെരിഞ്ചേരി വീട്ടില്‍ മുഹ മ്മദ് നിസാര്‍ (31) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി ല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാര്‍ക്കാടും പൊലിസും ചേര്‍ന്ന് വട്ടമ്പലം ഭാഗത്ത് നടത്തിയ പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ ചാക്കിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

തമിഴ്നാട്ടിലെ തിരുപ്പൂരി ല്‍ നിന്നും മലപ്പുറത്തേക്കാണ് കഞ്ചാവ് വില്‍പ്പനക്കായി കട ത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് പൊലിസ് അറിയിച്ചു. പ്രതികള്‍ ഉള്‍പ്പെട്ട മയ ക്കുമരുന്ന് സംഘത്തെ കുറി ച്ച് അന്വേഷണം ശക്തമാക്കിയതായി പൊലിസ് അറിയി ച്ചു. ജില്ലാപൊലിസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡി. വൈ.എസ്.പി സുന്ദരന്‍, പാല ക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ്, എസ്.ഐ എം. അജാസുദ്ദീ ന്, എസ്.ഐ ജെസ്വിന്, എ.എസ്.ഐ. സീന, സീനി യര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മാരായ വിനോദ്, മുബാറക്ക് എന്നിവരടങ്ങുന്ന സം ഘമാണ് പരിശോധന നടത്തി കഞ്ചാ വും പ്രതികളേയും പിടികൂടിയത്.
