മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന മുല്ലാസ് വെഡ്ഡിംങ് സെന്റര്‍ വിന്നേഴ്സ് ആന്‍ഡ് റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പന്ത്രണ്ടാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആശൂപത്രിപ്പടിയിലെ മുബാസ് ഫ്ളഡ് ലൈ റ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. എം.എഫ്. എ. പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. എം.എല്‍.എമാരായ കെ.പ്രേംകുമാര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.പ്രീത, മുല്ലാസ് ഗ്രൂപ്പ് എം.ഡി. ഷാജി മുല്ലപ്പള്ളി, എസ്.എഫ്.എ. സം സ്ഥാന വൈസ് പ്രസിഡന്റ് കെ.എം ലെനിന്, ജനറല്‍ സെക്രട്ടറി അഷ്റഫ് ബാവ, ട്രഷറ ര്‍ കെ.ടി ഹംസ, ജില്ലാ ഭാരവാഹികളായ വാഹിദ് കുപ്പൂത്ത്, കെ.കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റി ചെയര്മാന് കെ.വി.എ റഹ്മാന്, എം.എഫ്.എ. ഭാരവാഹിക ളായ ഫിറോസ് ബാബു, സലീം മറ്റത്തൂര്‍, എം.പി അഫ്സല്, സഫീര്‍ തച്ചമ്പാറ, ജനപ്രതി നിധികള്‍, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സിനിമാതാരം നിയാസ് ബക്കര്‍, ഗായിക സജ്ല സലിം എന്നിവര്‍ നയിച്ച മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി.
