കോട്ടോപ്പാടം : ‘സംതൃപ്ത പരിചരണം എല്ലാവരുടേയും അവകാശം’ എന്ന സന്ദേശവുമാ യി കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ത്രിദിന ഗൃഹസമ്പര്‍ക്ക കാമ്പയിനും കോട്ടോപ്പാടം പാലിയേറ്റീവ് ഹോം കെയറിന്റെ ദൈനംദിന പ്രവര്‍ത്തന ങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണവും നടത്തി. സൊസൈറ്റി പ്രസിഡന്റ് പി.ടി സിദ്ദീഖും ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്തും സഹഭാരവാഹികളും ചേര്‍ന്ന് കോട്ടോപ്പാടം പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷന് പ്രസിഡന്റ് സി.അസീസ്, സെക്രട്ടറി എ.മുഹമ്മദലി എന്നിവര്‍ക്ക് ഫണ്ട് കൈമാറി. കെ.പി ഷഫീഖലി, ഷാഫി നാലകത്ത്, എം.അബ്ബാസ്, നാസര്‍ പുളിക്കല്‍, കെ.ബഷീര്‍, സി.ടി ഹമീദ്, ടി.പി റിയാസ്, പി.സി ഉമ്മര്‍, എ.അബ്ദുല്‍ നാസര്‍, സി.പി നാസര്‍, എന്‍.സലീം, കെ.റഷീദ്, കെ.കുഞ്ഞഹമ്മദ്, സി.ടി ഉമ്മര്‍, കെ. ഹമീദ്, പി.മുഹമ്മദലി സഖാഫി, കെ.അബ്ദുറഹ്മാന്, പി.ടി ഫാഹിസ് അഹമ്മദ് പങ്കെടു ത്തു.
