കോട്ടോപ്പാടം : തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയില്‍ നിന്നും കോട്ടോപ്പാടം പ ഞ്ചായത്തിലെക്ക് ശുദ്ധജലമെത്തിക്കുന്നതിന് നാട്ടുകല്‍ -ഭീമനാട് പാതയോരത്ത് കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളാരംഭിച്ചു. ജല അതേറിറ്റിയുടെ മേല്‍നോട്ടത്തില്‍ പാതയുടെ വലതുവശത്തായി 500 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിച്ചു വ രുന്നത്. അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണത്തിനാ യി പാതയുടെ ഇരുവശത്തും പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞമാസം പകുതിയോടെ ആരംഭിക്കാനായിരുന്നു നീക്കം. ഇതിനായി ജല അതോറിറ്റി പൊതുമരാ മത്ത് വകുപ്പിന്റെ അനുമതി തേടി. എന്നാല്‍ ആദ്യം ഒരുവശത്ത് മാത്രം പൈപ്പുകളിടാ നാണ് അനുമതി നല്‍കിയത. ഇരുവശത്തും ഒരേസമയം പൈപ്പുകള്‍ സ്ഥാപിക്കുന്നതി നായി പദ്ധതിയിട്ട ജല അതോറിറ്റി ഇതോടെ ആശയക്കുഴപ്പത്തിലായി. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചമുതല്‍ പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.
ദേശീയപാതയില്‍ നിന്നും ഭീമനാട്ടേക്കുള്ള പാത തുടങ്ങുന്ന ഭാഗത്ത് നിന്നും ഏകദേശം 300 മീറ്റര്‍ മാറിയാണ് പൈപ്പിട്ട് തുടങ്ങിയിട്ടുള്ളത്. വടശ്ശേരിപ്പുറം ഭാഗത്താണ് പ്രവൃത്തി കള്‍ പുരോഗമിക്കുന്നത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരു മാനപ്രകാരം പകല്‍സമയങ്ങളില്‍ വാഹനഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ രാ ത്രികാലങ്ങളിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളത്. പാതയോരത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുകീറുകയും പൈപ്പിട്ടശേഷം ഇത് മൂടുകയും ചെയ്യുന്നു. വൈ കിട്ട് ഏഴു മണിയോടെ തുടങ്ങി പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ ഓരോദിവസത്തെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. പ്രവൃത്തികള്‍ നടക്കുന്ന സമയങ്ങ ളില്‍ റോഡില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. മൂന്നര കിലോ മീറ്ററോളം ദൂരം വരുന്ന റോഡിന്റെ അരുകില്‍ പൈപ്പിടുന്ന ജോലികള്‍ രണ്ട് മാസ ത്തോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചു.
ജലജീവന്‍ മിഷന് പദ്ധതി പ്രകാരം തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയില്‍ മൂന്ന് പഞ്ചായത്തുകളിലെ 22,000 വീടുകളിലേക്ക് പൈപ്പ് വഴി ശുദ്ധജലമെത്തിക്കാന്‍ 201 കോടിരൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ചെത്തല്ലൂര്‍ മുറിയങ്കണ്ണിപ്പുഴ കേന്ദ്രീ കരിച്ചാണ് കുടിവെള്ള പദ്ധതി പ്രവൃത്തിക്കുക. നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
