അലനല്ലൂര്‍: അലനല്ലൂര്‍ യൂണിറ്റ് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്റെ നേ തൃത്വത്തില്‍ സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബില്‍ ഡിങ് ഓണേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നു. അലനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം സ്വന്തമായി വാങ്ങിയ സ്ഥലത്താണ് ഓഫിസ് നിര്‍മിക്കുന്നത്. ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസി ഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് പി.ഹസ്സന് ഹാജി അധ്യക്ഷനായി. ഇംപെക്സ് ഇലക്ട്രോണിക്സ് ഡയറക്ടര്‍ മുഹമ്മദലി മഞ്ചേരി, അരവിന്ദന് ചൂരക്കാട്ടില്‍, സിറ്റി യൂസഫ്,പി.മുഹമ്മദലി മാസ്റ്റര്‍, സൗജത്ത് തയ്യില്‍, യു.കെ സുബൈദ, സി.കെ സജ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
