പാലക്കാട് : 163 മത് ദേശീയ യുവജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് : സാധ്യതകളും, വെ ല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ല തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ജില്ലാതല  പ്രഭാഷണ മത്സരത്തില്‍ ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാ ര്‍ഥികള്‍ പങ്കെടുത്തു. മലയാളം വിഭാഗത്തില്‍ പട്ടാമ്പി, ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ 4-ാം സെമസ്റ്റര്‍ മലയാളം വിദ്യാര്‍ത്ഥിയായ അനഘ എം.സി. ഒന്നാം സ്ഥാ നവും, കൊഴിഞ്ഞാമ്പാറ ഗവ. കോളജിലെ രണ്ടാംവര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ നി ഖില കെ, ഒറ്റപ്പാലം എ.എം.സി. കോളജിലെ റഹൂഫ് എന്നിവര്‍ രണ്ടാസ്ഥാനവും, വിള യോടി കരുണ മെഡിക്കല്‍ കോളജ്, നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഉവൈസ് മൂ ന്നാം സ്ഥാനവും കരസ്ഥമാക്കി. ഇംഗ്‌ളീഷ് വിഭാഗത്തില്‍ നടത്തിയ മത്സരത്തില്‍ മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ ത്ഥിയായ അഭിയ യാസ്മിന്‍ കെ. ഒന്നാം സ്ഥാനവും, മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയായ അനന്യ മുരളീധരന്‍ രണ്ടാം സ്ഥാന വും, യുവക്ഷേത്രയിലെ തന്നെ രണ്ടാം വര്‍ഷ മനഃശാസ്ത്ര പഠന വിദ്യാര്‍ത്ഥിയായ അനുഷ എം. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജനുവരി 25 നു കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന സമ്മതിദായകരുടെ പതിനഞ്ചാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ജില്ലാ സ്വീപ് നോഡല്‍ ഓഫീസറായ ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് സംസാരിക്കു കയും, രാഷ്ട്ര നിര്‍മ്മിതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്കിനെക്കുറിച്ച് ആഹ്വാനം ചെയ്യുകയും ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന പരിപാടിയില്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വ. പ്രേംനാഥ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സജീദ് എസ്, തഹസില്‍ദാര്‍മാരായ പി.മധു, അണിമ പി നീലകണ്ഠന്‍, സൈദ് മുഹമ്മദ് വി.പി., കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, കിഷോര്‍ കെ, സുജേഷ്, ഭവദാസ്, ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!