കോട്ടോപ്പാടം: ‘സംതൃപ്തമായ പരിചരണം എല്ലാവരുടെയും അവകാശം’ എന്ന സന്ദേശ ത്തില്‍ കോട്ടോപ്പാടം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ആള്‍ കേരളാ ഗവ. കോണ്‍ട്രാക്ട്‌ടേഴ്‌സ് അസോസി യേഷന്‍ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി. സംഘടനയുടെ നേതൃത്വത്തില്‍ സമാഹ രിച്ച ഫണ്ട് കോട്ടോപ്പാടത്ത് നടന്ന ചടങ്ങില്‍ പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ കെ.ജി.സി.എ മെമ്പര്‍ എം.ജമാല്‍ അധ്യക്ഷനായി. പാലിയേറ്റീവ് പ്രസിഡന്റ് സി.അസീ സ്, മണ്ണില്‍ ബാബു, ഇല്യാസ് താളിയില്‍, അക്കര വീരാന്‍കുട്ടി, വി.കെ അബു, എ.മുഹമ്മ ദാലി, പി.കുഞ്ഞലവി, അക്കര നാസര്‍, എം.അബ്ബാസ്, കെ.ജംഷാദ്, എം.നിഷാദ്, ഫൈസ ല്‍ കല്ലടി, എന്‍. ഷാഫി, എന്‍.ബഷീര്‍, പി.യൂസഫ്, അബ്ദുറഹിമാന്‍, പി.അലവി, എന്‍.ഒ ഷംസുദീന്‍, വി.പി ഇഖ്ബാല്‍, എ.കുഞ്ഞയമ്മു, സി.പി.നാസര്‍ എന്നിവര്‍ പങ്കെടുത്തു.