മണ്ണാര്‍ക്കാട്: വിഭാഗീയ ശ്രമങ്ങള്‍ ആസൂത്രിതമായി വിവിധ മേഖലകളില്‍ കടന്നു വന്നു കൊണ്ടിരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് മുന്‍ എം.എല്‍.എ. വി.ടി.ബല്‍റാം പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നട ക്കുന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘പാലക്കാട് ചരിത്രവും സംസ്‌കാ രവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജണ്ടകള്‍ സെറ്റ് ചെയ്ത് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്ത് ചരിത്രകാരന്‍മാരുടെ യും ഗവേഷകരുടേയും ഇത്തരം സമ്മേളനങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് ഒറ്റപ്പാലം സമ്മേളനത്തിലൂടെ കേരളം എന്ന ആശയത്തെ സംഭാവന ചെ യ്ത നാടാണ് പാലക്കാട്. ചരിത്ര പാരമ്പര്യങ്ങളുടേയും സമര പോരാട്ടങ്ങളുടേയും വലിയ പാരമ്പര്യമുളള ഒരുപ്രദേശമാണ് പാലക്കാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എസ് പയ്യനെടം, അഭിലാഷ് മലയില്‍ എന്നിവര്‍ സംസാരിച്ചു.