മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ മതേതര ആശയങ്ങളുടെ സമരവേദിയാ ണെന്നും, ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയെ വ്യാഖ്യാനിക്കുന്ന പ്ര വണത വര്‍ധിച്ചു വരികയാണെന്നും നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ പ്രൊഫ.മോഹന്‍ ഗോപാല്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ നടക്കു ന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒന്‍പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേള നത്തിലെ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ കല്ലടി ചെറിയ കുഞ്ഞഹമ്മദ് സാഹി ബ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാതിനിധ്യ ജനാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക് വഴിമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗം പ്രൊഫ.ഡോ. കെ.എസ് മാധവന്‍ അധ്യക്ഷ നായി. തുടര്‍ന്ന് നടന്ന എം.പി.നാരായണ മേനോന്‍ – കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ സ്മാരക പ്രഭാഷണം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫ. എ.ആര്‍. വെങ്കടാചലപതി നിര്‍വ്വഹിച്ചു. ഡോ.എന്‍.ഗോപകുമാരന്‍ നായര്‍ അധ്യ ക്ഷനായി. എറുഡൈറ്റ് ലക്ചര്‍ പ്രൊഫ.കേശവന്‍ വെളുത്താട്ട് നിര്‍വ്വഹിച്ചു. ഡോ.വിനോദ് നാവാത്ത് അധ്യക്ഷനായി. വൈകുന്നേരം 5.30 ന് നടന്ന എറുഡൈറ്റ് ലക്ചര്‍ പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെപ്രൊഫ.ഡി.സെന്തില്‍ ബാബു നിര്‍വ്വഹിച്ചു. ഡോ.എം.സി. വസി ഷ്ട് അധ്യക്ഷനായി. തുടര്‍ന്ന് മലബാറും ഇന്ത്യന്‍ മഹാ സമുദ്രവും- എന്ന വിഷയത്തില്‍ നടന്ന ഇന്റ്റര്‍നാഷണല്‍ കൊളോക്കിയത്തില്‍ ഡോ. അഭിലാഷ് മലയില്‍ മോഡറേറ്ററാ യിരുന്നു. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ.എം.പി മുജീബ് റഹ്മാന്‍, ഡോ.പി.കെ യാസര്‍ അറഫാത്ത്, അമീന്‍.എം. പെരുമണ്ണില്‍ സിദ്ദീഖ്, മുഹമ്മദ് സാലിഹ് ചോലക്കല കത്ത് എന്നിവര്‍ സംസാരിച്ചു. പാലക്കാട് ചരിത്രവും സംസ്‌കാരവും എന്ന വിഷയ ത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വി.ടി.ബല്‍റാം, പ്രൊഫ.കെ.എ തുളസി, കെ.പി.എസ് പയ്യനെടം, എം.ജെ ശ്രീചിത്രന്‍, എന്നിവര്‍ സംസാരിച്ചു.

ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച സെഷനുകളില്‍ ഡോ.എം.ഹരിപ്രിയ, ഡോ.സി. എ ഫുക്കാറലി, ഡോ.ജിജി ജോസഫ്, ഡോ.വി.ശ്രീവിദ്യ , ഡോ.ലേഖ പിള്ള, ഡോ.പി.ജെ. വിന്‍സെന്റ്, ഡോ.എം.അബ്ദുല്‍ നിസാര്‍ എന്നിവര്‍ അധ്യക്ഷരായി. സമാപന ദിനമായ നാളെ രാവിലെ എട്ട് മണിക്ക് നടക്കുന്ന എറുഡൈറ്റ് ലക്ചര്‍ പ്രൊഫ.കെ.എന്‍ ഗണേഷ് നിര്‍വ്വഹിക്കും.10.30 ന് പ്രൊഫ. വി.കുഞ്ഞാലി സ്മാരകാ പ്രഭാഷണം ഡല്‍ഹി യൂണി വേഴ്‌സിറ്റി പ്രൊഫസര്‍ റസിഉദ്ദീന്‍ അഖില്‍ നിര്‍വ്വഹിക്കും.11ന് നടക്കുന്ന ഗവേഷക രുടെ സംഗമത്തില്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് , ഡോ.റോബിന്‍സണ്‍ ജോസ്, ഡോ. ഇ.രേഖ , ശ്രീ.ഇ.ബിജേഷ് , ഡോ.ഒ.പി.സലാഹുദ്ദീന്‍, ഡോ.യു.സുമൈഷ് എന്നിവര്‍ പ്രസീ ഡിയം നിയന്ത്രിക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സെഷനില്‍ കേരളാ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.പി അബ്ദുല്‍ റസാഖ് സമാപന പ്രസംഗം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!