മണ്ണാര്‍ക്കാട് : ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും മോഷണം പോയ ഓട്ടോ റിക്ഷ മണ്ണാര്‍ക്കാട് പൊലിസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധ പ്പെട്ട് തെങ്കര മുതുവല്ലി ചേലക്കാട്ടുതൊടി ഹംസക്കുട്ടി (45)യെ അറസ്റ്റ് ചെയ്തു. 108 ആം ബുലന്‍സ് ഡ്രൈവറും വാണിയംകുളം സ്വദേശിയുമായ സുഭാഷിന്റെ ഓട്ടോറിക്ഷയാ ണ് മോഷണം പോയത്.
താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗ സിന് സമീപം നിര്‍ത്തി യിട്ടിരുന്ന ഓട്ടോറിക്ഷ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിനും ചൊവ്വാഴ്ച രാവിലെ എട്ടിനുമിടയിലായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സുഭാഷ് പൊലിസില്‍ പരാ തി നല്‍കുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ബി രാജേ ഷ്, എസ്.ഐ. എം.അജാസുദ്ദീന്‍, സി.പി.ഒമാരായ ഉമ്മര്‍ ഫാ റൂഖ്, റംഷാദ്, ദേവദാസ്, വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.